Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മൗലാനാ എം.എ ഖാസിം മുസ്‌ലിയാര്‍ കുമ്പള വ്യാഴാഴ്ച അബുദാബിയില്‍

മൗലാനാ എം.എ ഖാസിം മുസ്‌ലിയാര്‍ കുമ്പള വ്യാഴാഴ്ച അബുദാബിയില്‍ 
അബുദാബി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവും എസ്.വൈ.എസ്. കാസറഗോഡ് ജില്ലാ കമ്മിറ്റി, കുമ്പള ഇമാം ഷാഫി ഇസ്ലാമിക്‌ അക്കാദമി എന്നിവയുടെ പ്രസിഡണ്ടുമായ മൗലാനാ കുമ്പള എം.എ ഖാസിം മുസ്‌ലിയാര്‍ക്ക് എസ്.കെ.എസ്.എസ്.എഫ് അബുദാബി-കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം ഒരുക്കുന്നു. മാര്‍ച്ച് 7 (വ്യാഴാഴ്ച) 8നു അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക്ക് സെന്ററില്‍ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ പ്രമുഖര്‍ സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അഷ്‌റഫ്‌ ഫൈസി ബെളിഞ്ജം (050 751 80 43), സി.എച്ച് ഷമീര്‍ മാസ്റ്റര്‍ പരപ്പ (055 818 43 72) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.