കലയിലും പാരമ്പര്യം കാത്തുസൂക്ഷിക്കണം : എം സി ഖമറുദ്ദീന്‍
ചാമ്പ്യന്മാര്‍ക്ക് എം.സി ഖമറുദ്ദീന്‍ ട്രോഫി നല്‍കുന്നു
ചട്ടഞ്ചാല്‍ : പൈതൃകവും പാരമ്പര്യവുമാണ് നമ്മെ നയിക്കുന്നത്. കലയിലും നാം പാരമ്പര്യത്തിന്റെ ചങ്ങല കണ്ണികള്‍ മുറുകെ പിടിക്കണമെന്നും ഇല്ലെങ്കില്‍ കല കൊലയായിത്തീരുമെന്നും എം സി ഖമറുദ്ദീന്‍. മലബാര്‍ ഇസ്ലാമിക് കോംപ്ലക്‌സ് ദാറുല്‍ ഇര്‍ഷാദ് അക്കാദമി വിദ്യാര്‍ത്ഥികളുടെ ഇസ്ലാമിക് കലാമത്സര സംഗമം ഇഗ്‌നൈറ്റ് 13 സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. കെ കെ അബ്ദുല്ല ഹാജി ഖത്തര്‍ അധ്യക്ഷത വഹിച്ചു. കലാമത്സര പരിപാടിയില്‍ വിജയികളായവര്‍ക്ക് എം സി ഖമറുദ്ദീന്‍ ട്രോഫികള്‍ വിതരണം ചെയ്തു.
എം.ഐ.സി ദാറുല്‍ ഇര്‍ഷാദ് പ്രിന്‍സിപ്പാള്‍ അന്‍വറലി ഹുദവി മാവൂര്‍, ടി ഡി അഹ്മദ് ഹാജി ചട്ടഞ്ചാല്‍, ഖാലിദ് ഫൈസി ചേരൂര്‍, അബ്ദുല്ല ഫൈസി ചെകള, പുത്തൂര്‍ കുഞ്ഞഹമ്മദ് പൂച്ചക്കാട്, മുനീര്‍ പാറപ്പള്ളി , ഹംസ കട്ടക്കാല്‍ , സയ്യിദ് ബുര്‍ഹാന്‍ ഇര്‍ഷാദി ഹുദവി, ശംസുദ്ധീന്‍ ഫൈസി ഉടുമ്പുന്തല, ഇബ്രാഹിം കുട്ടി ദാരിമി കൊടുവള്ളി, അബ്ദുല്ലാഹില്‍ അര്‍ഷദി കെ സി റോഡ്, നൗഫല്‍ ഹുദവി കോടുവള്ളി, അബ്ദുല്‍ ഹമീദ് ഫൈസി നദ്‌വി ഉദുമ, സിറാജുദ്ദീന്‍ ഹുദവി പല്ലാര്‍, അബ്ദുല്‍ സമദ് ഹുദവി ആന്തമാന്‍, സ്വാദിഖ് ഹുദവി അങ്ങാടിപ്പുറം, മുജീബുറഹ്മാന്‍ ഹുദവി വെളിമുക്ക്, അബ്ദുല്‍ റഹ്മാന്‍ ഇര്‍ഷാദി ഹുദവി തൊട്ടി, സിറാജുദ്ദീന്‍ ഇര്‍ഷാദി ഹുദവി ബദിമല, സമദ് ഹുദവി, ഫള്‌ലുറഹ്മാന്‍ ഇര്‍ഷാദി ഹുദവി, ജുനൈദ് ഇര്‍ഷാദി ഹുദവി പുണ്ടൂര്‍, ഹസൈനാര്‍ ഫൈസി, സവാദ് ഇര്‍ഷാദി ഹുദവി കട്ടക്കാല്‍, സ്വാദിഖ് ഇര്‍ഷാദി ഹുദവി ആലക്കാട് , മന്‍സൂര്‍ ഇര്‍ഷാദി ഹുദവി കളനാട് തുടങ്ങിയവര്‍ പങ്കെടുത്തു.
.jpg)




