Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഉന്നതവിദ്യാഭ്യാസം: ഇന്ത്യയുമായി സഹകരിക്കും - ഉസ്മാനി

ഉന്നതവിദ്യാഭ്യാസം: ഇന്ത്യയുമായി സഹകരിക്കും - ഉസ്മാനി 
ഉന്നതവിദ്യാഭ്യാസ രംഗത്ത് ഇന്ത്യ-മൊറോക്ക സഹകരണത്തിന് മുന്തിയ പരിഗണന നല്‍കുമെന്ന് മൊറോക്കന്‍ വിദേശകാര്യ മന്ത്രി സഅദുദ്ദീന് ‍അല്‍ ഉസ്മാനി വ്യക്തമാക്കി. പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മൊറോക്കോ സന്ദര്‍ശിച്ച ഇന്ത്യയില്‍ നിന്നുള്ള മുസ്‌ലിം സംഘത്തിന് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിംഗ് മുഹമ്മദ് ഖാമിസ് , ശുഐബ് റുക്കായി തുടങ്ങിയ സര്‍വകലാശാലകളുടെ നേതൃത്വത്തില്‍ അക്കാദമിക സഹകരണം ത്വരിതപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ചെമ്മാട് ദാറുല്ഹുദാ വി.സി ഉസ്താദ് ബഹാഉദ്ദീന്‍ നദവി, പട്ടിക്കാട് ജാമിഅ പ്രിന്‍സിപ്പള്‍ പ്രൊ. കെ.ആലിക്കുട്ടി മുസ്ലിയാര്‍, ലക്നോ നദവത്തുല് ‍ഉലൂം ഡീന്‍ സല്‍മാന്‍ നദവി, ദയൂബന്ത് റെക്ടര്‍ സാജിദ് ഖാസിമി, സജ്ജാദ് നുഅ്മാനി മഹാരാഷ്ട്ര, ഇഫ്തിഖാറുദ്ദീന് ഹൈദരാബാദ്, ഹമീദുല്ല ലോണ്‍ കാശ്മീര്‍, കെ.ടി ബഷീര് പനങ്ങാങ്ങര എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വിവിധ രാജ്യങ്ങളിലായി ദിവസങ്ങള്‍ നീണ്ട പര്യടനം പൂര്‍ത്തിയാക്കിയ സംഘം ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്.