Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പ്രതിഷേധമിരമ്പി എസ്.കെ.എസ്.എസ്.എഫ് റാലി

പ്രതിഷേധമിരമ്പി എസ്.കെ.എസ്.എസ്.എഫ് റാലി
കോഴിക്കോട്: വ്യാജകേശം ഉപയോഗിച്ചുള്ള ആത്മീയ ചൂഷണം സംബന്ധിച്ച് സര്‍ക്കാര്‍ നടത്തിയ വാഗ്ദാന ലംഘനത്തിനെതിരെ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപിച്ച പ്രതിഷേധ റാലിയും പൊതു സമ്മേളനവും കോഴിക്കോട് സമാപ്പിച്ചു. വ്യാജകേശമുപയോഗിച്ചുള്ള ആത്മീയ ചൂഷണത്തെ കുറിച്ച് ഉതതല പോലീസ് അന്വേഷണം നടത്താമെന്നും ഹൈക്കോടതിയില്‍ അനുബന്ധ സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നുമുള്ള മുഖ്യമന്ത്രിയുടെ ഉറപ്പ് ലംഘിക്കപെട്ടതിനാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സംഘടന നടത്തു പ്രതിഷേധ റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു. വൈകീട്ട് 4 മണിക്ക് പുതിയ സ്റ്റാന്റിനു സമീപമുള്ള സ്റ്റേഡിയം കോര്‍ണറില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി കെ.എസ്.ആര്‍.ടി.സി, ബാങ്ക് റോഡ്, സി.എച്ച് ഓവര്‍ ബ്രിഡ്ജ് വഴി ബീച്ചിലെ ഗുജറാത്തി സ്‌കൂള്‍ ഗ്രൗണ്ടില്‍ സമാപിച്ചു.
5.15 ന് നടക്കു സമാപന പൊതുസമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യതുല്‍ ഉലമയുടേയും പോഷക സോഘടനകളുടേയും പ്രമുഖര്‍ സമ്പന്ന്ധിച്ചു.