Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ചെന്നൈ ഇബാദ് കോണ്‍ഫറന്‍സ് സമാപിച്ചു

ചെന്നൈ ഇബാദ് കോണ്‍ഫറന്‍സ് സമാപിച്ചു 
എസ്.കെ.എസ്.എസ്.എഫ്. ഇബാദ് ചെന്നൈയില്‍ സംഘടിപ്പിച്ച ദഅ്‌വാ കോണ്‍ഫറന്‍സ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. 
കോഴിക്കോട്: പ്രവര്‍ത്തന രംഗത്ത് പുതിയ ചരിത്രം രചിച്ച് എസ്.കെ.എസ്.എസ്.എഫ്. ഇബാദ് ചെന്നൈയില്‍ സംഘടിപ്പിച്ച ദഅ്‌വാ കോണ്‍ഫറന്‍സ് സമാപിച്ചു. കര്‍മപഥമൊരുക്കാം, സ്‌നേഹതീരം തേടി, സംസ്‌കാരമുള്ള ജനത ജയിക്കുന്നു, പാനല്‍ ഡിസ്‌കഷന്‍, അനുഭവങ്ങള്‍ പാഠങ്ങള്‍ എന്നീ സെഷനുകളായി നടന്ന കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം എഗ്മൂരിലെ ഹോട്ടല്‍ സിങ്കപ്പൂരില്‍ എസ്.കെ.എസ്.എസ്.എഫ്. പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. 
ഇബാദ് വൈസ് ചെയര്‍മാന്‍ അബ്ദുല്‍ ജലീല്‍ റഹ്മാനി വാണിയന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. പി.കെ. അബ്ദുല്‍ ഗഫൂര്‍ ഖാസിമി, ഇ. മുഹമ്മദ് ഹാജി, കുഞ്ഞിമോന്‍ ഹാജി കുറ്റിപ്പാല, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട്, ബീരാന്‍ ഹാജി, ലക്കി മുഹമ്മദലി ഹാജി പ്രസംഗിച്ചു. ഖാഇദെമില്ലത്ത് മന്‍സിലില്‍ നടന്ന ശില്‍പശാലയില്‍ ഇബാദ് ചെയര്‍മാന്‍ സാലിം ഫൈസി കൊളത്തൂര്‍, തമിഴ്‌നാട് റൈറ്റേഴ്‌സ് ഫോറം പ്രസിഡണ്ട് കൊടിക്കാല്‍ ശൈഖ് അബ്ദുല്ല, കെ.എം. ശരീഫ് പൊന്നാനി, അബ്ദുറശീദ് ബാഖവി എടപ്പാള്‍, അബ്ദുറസാഖ് പുതുപൊന്നാനി ക്ലാസെടുത്തു. റഫീഖ് വയനാട്, സൈഫുദ്ദീന്‍ ചെമ്മാട്, മുസ്തഫ വെളിങ്കോട്, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, മിദ്‌ലാജ് കിടങ്ങയം നേതൃത്വം നല്‍കി.