Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ദുബൈയില്‍ ഖുര്‍ആന്‍ മനപാഠമാക്കിയവര്‍ക്ക് ശിക്ഷയില്‍ ഇളവ്

ദുബൈയില്‍ ഖുര്‍ആന്‍ മനപാഠമാക്കിയവര്‍ക്ക് ശിക്ഷയില്‍ ഇളവ് 
 ദുബൈല് ‍വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മനപാഠമാക്കിയതിന് മൂന്ന് തടവുപുള്ളകള്‍ക്ക് ശിക്ഷാകാലാവധിയില്‍ ഇളവ്! തടവുപുള്ളികള്‍ക്കായി ജയിലില്‍ നടത്തുന്ന പ്രത്യേക കോഴിസില്‍ ചേര്‍ന്നാണ് മൂന്ന് പേരും ഖുര്‍ആന്‍ മനപാഠമാക്കിയത്. 2002 ല് ‍തുടക്കം കുറിച്ച ഈ പദ്ധതി മുഖേന നിരവധി തടവുപുള്ളികള്‍ ഇതിനകം തങ്ങളുടെ ശിക്ഷയില് ‍ഇളവ് നേടിയുട്ടുണ്ടെത്രെ
കഴിഞ്ഞ 11 വര്‍ഷങ്ങള്‍ക്കുള്ളില്‍ 1634 തടവുപുള്ളി കള്‍ക്കാണ് ഇതുവഴി ശിക്ഷയില്‍ ഇളവ് ലഭിച്ചതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ദുബൈ ഭരണാധികാരി ശൈഖ് റാഷിദ് മുഹമ്മദ് ബ്നുല്‍ മഖ്തൂമിന്‍റെ പ്രത്യക താത്പര്യ പ്രകാരമാണത്രെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത്തരമൊരു പദ്ധതിക്ക് തുടക്കം കുറിച്ചത്. മുഴുവന്‍ ഭാഗങ്ങളും മനപാഠമാക്കുന്നവര്‍ക്ക് ശിക്ഷയില്‍ 20 വര്‍ഷം വരെ ഇളവ് നല്‍കുന്നുണ്ട്. 20 ജുസ്അ് മനപ്പാഠമാക്കുന്നവര്‍ക്ക് 15ഉം 15 ജുസ്അ് മനപാഠമാക്കുന്നവര്‍ക്ക് 10 ഉം വര്‍ഷങ്ങള്‍ ശിക്ഷയില്‍ ഇളവ് അനുവദിക്കുന്നുണ്ട്. മൂന്ന് ജുസ്അ് മനപാഠമാക്കിയാല്‍ തന്നെ ഈ പദ്ധതിയനുസരിച്ച് ശിക്ഷയില്‍ ആറുമാസത്തെ ഇളവു നല്‍കുന്നുണ്ട്.
മുഴുവന്‍ മനപാഠമാക്കുന്നവര്‍ക്ക് പതിനായിരം ദിര്‍ഹം കാശ്പ്രൈസും പ്രത്യേക സര്‍ട്ടിഫിക്കറ്റും അധികൃതര്‍ നല്‍കുന്നുണ്ട്.