Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഇര്‍ഫാനിയ സമ്മേളനം തുടങ്ങി

ഇര്‍ഫാനിയ സമ്മേളനം തുടങ്ങി 
ചപ്പാരപ്പടവ്:ഇര്‍ഫാനിയ അറബിക് കോളേജ് വാര്‍ഷിക സനദ്ദാന സമ്മേളനം തുടങ്ങി. വി.മുഹമ്മദ് മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി.
ഉദ്ഘാടനസമ്മേളനത്തില്‍ പി.കെ.അബൂബക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എ.വി.അബ്ദുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. എം.പി.അസന്‍, ഒ.മുഹമ്മദ് ഹാജി, പി.അബ്ദുള്ള ഹാജി, ഒ.എം.അബ്ദുള്‍ ഖാദിര്‍ ഹാജി എന്നിവര്‍ സംസാരിച്ചു. ഹൈദര്‍ ഫൈസി അല്‍ അസ്ഹരി സ്വാഗതവും ഖാലിദ് കാസര്‍കോട് നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ കലാവിരുന്ന് അരങ്ങേറി.
 തസ്വവ്വുഹ് സമ്മേളനം ടി.ടി.മുഹമ്മദ് മുസ്‌ലിയാര്‍ അരീക്കോട് ഉദ്ഘാടനം ചെയ്തു. അബു ഹന്നത്ത് അബ്ദുള്ള ഫൈസി അധ്യക്ഷത വഹിച്ചു. മില്ലത്ത് പരിപാടി അബ്ദുറഹ്മാന്‍ ഫൈസി മാണിയൂര്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞബ്ദുള്ള ഫൈസി അധ്യക്ഷത വഹിച്ചു. സമ്മേളനം ഞായറാഴ്ച സമാപിക്കും.