Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

സുന്നി മഹല്ല് ഫെഡറേഷന്‍ : റഷീദലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ട്, കുഞ്ഞാപ്പു ഹാജി സെക്രട്ടറി

സുന്നി മഹല്ല് ഫെഡറേഷന്‍ :  
 റഷീദലി ശിഹാബ് തങ്ങള്‍ പ്രസിഡണ്ട്, കുഞ്ഞാപ്പു ഹാജി സെക്രട്ടറി 
മലപ്പുറം : സുന്നി മഹല്ല് ഫെഡറേഷന്‍ ജില്ലാ കൗണ്‍സില്‍ മലപ്പുറം സുന്നി മഹലില്‍ ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ പാണക്കാട് (പ്രസിഡണ്ട്) പി. കുഞ്ഞാണി മുസ്‌ല്യാര്‍ (വര്‍ക്കിംഗ് പ്രസിഡണ്ട്) സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, കാളാവ് സൈതലവി മുസ്‌ല്യാര്‍ (വൈസ് പ്രസിഡണ്ടുമാര്‍) ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി (ജനറല്‍ സെക്രട്ടറി) ഹാജി യു. മുഹമ്മദ് ശാഫി (വര്‍ക്കിംഗ് സെക്രട്ടറി),  കെ. സൈതുട്ടി ഹാജി പെരിന്തല്‍മണ്ണ, കെ.ടി. കുഞ്ഞാന്‍ (സെക്രട്ടറിമാര്‍) കെ.എം. സൈതലവി മുസ്‌ല്യാര്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. 
കൗണ്‍സില്‍ യോഗം റഷീദലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. പി. കുഞ്ഞാണി മുസ്‌ല്യാര്‍ അദ്യക്ഷത വഹിച്ചു. ഹാജി യു. മുഹമ്മദ് ശാഫി, പി.പി. മുഹമ്മദ് ഫൈസി, ഹാജി കെ. മമ്മദ് ഫൈസി വിഷയമവതരിപ്പിച്ചു. ഒ.കെ. കുട്ടി മുസ്‌ല്യാര്‍, കെ.എ. റഹ്മാന്‍ ഫൈസി, ഇ.കെ. കുഞ്ഞമ്മദ് മുസ്‌ല്യാര്‍, കെ.എം. കുട്ടി എടക്കുളം, കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ, കെ.പി. അലി മുസ്‌ല്യാര്‍, പി.പി.എം. ഫൈസി, കരീം ദാരിമി ഓമാനൂര്‍, ടി.സി. അബ്ദുറഹ്മാന്‍ മൗലവി, എന്‍.അബ്ദുല്ല ഫൈസി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, ജഅ്ഫര്‍ ഹുദവി, കാപ്പില്‍ ഹംസ ഹാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ടി.എച്ച്. അബ്ദുല്‍ അസീസ് ബാഖവി സ്വാഗതവും, എ.കെ. ആലിപ്പറമ്പ് നന്ദിയും പറഞ്ഞു.