ഫലസ്തീനിലെ ചരിത്രപ്രാധാന്യമേറിയ മസ്ജിദ് വിപുലീകരിക്കുന്നു
ഫല്സ്തീനിലെ ജനീന്‍ പ്രവിശ്യയിലെ പുരാതന മസ്ജിദ് പുനര്‍നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് പ്രദേശത്തെ ഔഖാഫ് മന്ത്രാലയം. ഒട്ടോമന്‍ ഭരണകാലത്ത് നിര്‍മിതമായ ഈ മസ്ജിദ് ഫലസ്തീനിലെ ഇസ്‌ലാമികചരിത്രത്തെ സംബന്ധിച്ചിടത്തോളം ഏറെ പ്രാധാന്യമുള്ള നിര്മിതിയാണ്. പള്ളിയുടെ പൌരാണികതക്കും ചരിത്രപരതക്കും കോട്ടം തട്ടാത്ത രീതിയിലുള്ള വിപുലീകരണമാണ് മന്ത്രാലയം ലക്ഷ്യം വെക്കുന്നത്.
വിപുലീകരണം വിലയിരുത്തുന്നതിന് വേണ്ടി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഞായറാഴ്ച മസ്ജിദ് സന്ദര്‍ശിച്ചു കഴിഞ്ഞു. വിലീകരണത്തിന്‍റെ ഭാഗമായി പള്ളിയുടെ മച്ചും മറ്റു ഭാഗങ്ങളുമെല്ലാം വൃത്തിയാക്കി കഴിഞ്ഞിട്ടുണ്ട്. മസ്ജിദിനകത്ത ഉഷ്ണം ക്രമീകരിക്കുന്നതിന് ആവശ്യമായ സൌകര്യങ്ങളും മസ്ജിദിന്‍റെ ഉള്ഭാഗത്ത് ചെളി പ്രവേശിക്കാതിരിക്കാനായി പുറത്ത് തുടങ്ങിവെച്ച നിര്‍മാണ പ്രവൃത്തികളുമെല്ലം പൂര്‍ത്തിയായിട്ടുണ്ട്.
സുല്‍ത്താന്‍ മുഹമ്മദ് ബകിന്‍റെ മകള്‍ ഫാതിമ ഖാതൂന്‍ സ്ഥാപിച്ചതാണ് ചരിത്രപ്രാധാന്യമേറിയ ഈ മസ്ജിദ്.





