തിരുകേശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു. ആദ്യം മുസ്ലിം സമുദായത്തിലും പിന്നീട് പൊതുസമൂഹത്തിലും വ്യാപിച്ച ചര്‍ച്ച ഇപ്പോള്‍ സര്‍ക്കാറിനും കോടതിക്കും മുമ്പാകെ ഉയര്‍ത്തപ്പെട്ടിരിക്കുകയാണ്. രാഷ്ട്രീയാധികാരികളുടെയും കേശാനുകൂലികളുടെയും അവിശുദ്ധബാന്ധവത്തില്‍ അതിനര്‍ഹിക്കുന്ന പരിഗണന ലഭിക്കാതെ പോയി. രാഷ്ട്രീയ വിവാദങ്ങളുടെ ലാഘവത്തില്‍ പ്രശ്നത്തെ നോക്കിക്കാണുകയും കാലം അതിനെ വിസ്മൃതമാക്കുമെന്ന് വ്യാമോഹിക്കുകയുംചെയ്ത തല്പരകക്ഷികളുടെ കണ്ണു തുറപ്പിക്കുന്ന നിര്‍ണായക വഴിത്തിരിവുകളാണ് ഈ വിഷയത്തിലിപ്പോള്‍ ഉണ്ടായിരിക്കുന്നത്. തിരുകേശത്തെ കുറിച്ച വിശദീകരണങ്ങളില്‍ വൈരുധ്യങ്ങള്‍ തുടക്കം മുതലേ ഉണ്ടായിരുന്നു. 2011 ലെ കേശദാന ചടങ്ങില്‍ പരസ്യമായി വായിച്ച കൈമാറ്റ ശൃംഖല സനദാണെന്നും അല്ല, ഖസ്റജ് പരമ്പരയാണെന്നും വാദിച്ചു. പിന്നീട് സനദ് ശൈഖ്ജീലാനിവഴി ഖസ്റജി കുടുംബത്തിലേക്ക് ചേര്‍ത്തുപറഞ്ഞു.
കൈപമംഗലം : പോരിടങ്ങളില് സാഭിമാനം എന്ന പ്രമേയം ഉയര്‍ത്തിപിടിച് SKSSF കൈപമംഗലം മേഘാല പ്രതിനിദി സമ്മേളനം ഈ വരുന്ന ഒന്‍പതാം തിയ്യതി (9th March 7 Pm) @ MIC Campusil വെച്ച് നടക്കും .