SKSSF പ്രതിഷേധ റാലി നാളെ കോഴിക്കോട്ട്
റാലിയില്‍ പങ്കെടുക്കുന്നവര്‍ 4.മണിക്ക് മുമ്പെ കോഴിക്കോട്‌സ്റ്റേഡിയം കോര്‍ണറില്‍ എത്തണം
കോഴിക്കോട്: വ്യാജ കേശവുമായി ബന്ധപ്പെട്ട് നടക്കുന്ന ആത്മീയ ചൂഷണത്തിനനുകൂലമായി കേരള ഹൈകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ തെറ്റായ സത്യവാങ്‌മൂലം തിരുത്താന്‍ തയാറാവാത്ത സാഹചര്യത്തില്‍ ബന്ധപ്പെട്ടവരുടെ വാഗ്‌ദത്തലംഘനത്തിനും വഞ്ചനക്കുമെതിരെ പ്രവാചക സ്‌നേഹികളെ അണിനിരത്തി സമസ്‌ത ആരംഭിക്കുന്ന വമ്പിച്ച പ്രക്ഷോഭത്തിന്റെയും സമരപരമ്പരകളുടെയും പ്രാരംഭമെന്നോണം പോഷക സംഘടനയായ എസ്.കെ.എസ്.എസ്.എഫ് സംസ്‌ഥാന കമ്മിറ്റി നാളെ(വ്യാഴം) വൈകിട്ട് കോഴിക്കോട്ട് വമ്പിച്ച പ്രതിഷേധ റാലിയും പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. ഇതിനായി നാടെങ്ങും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി വിവിധ ജില്ലാ കേന്ദ്രങ്ങള്‍ അറിയിച്ചു.
വിശ്വാസി ലോകം സ്വന്തം ജീവനേക്കാള്‍ സ്‌നേഹിക്കുന്ന മുഹമ്മദ് നബി(സ)തങ്ങളുടെ പേരില്‍ ഇറക്കുമതി ചെയ്യപ്പെട്ട വ്യാജ കേശവും തുടര്‍ന്നു നടക്കുന്ന ആത്മീയ ചൂഷണങ്ങള്‍ക്കുമെതിരെ
ശബ്‌ദമുയര്‍ത്തിയ സമസ്‌തയുടെയും എസ്.കെ.എസ്.എസ്.എഫ്‌് നേതാക്കളുടെയും മുമ്പില്‍ പഞ്ചപുഛമടക്കി നടന്നിരുന്ന വ്യാജ കേശ വക്താക്കള്‍ക്കനുകൂലമായി കേരള ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കള്ള സത്യവാങ്‌മൂലം സമര്‍പ്പിച്ചിക്കുകയായിരുന്നു.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരെയും കേരള ആഭ്യന്തര വകുപ്പിനെയും എതിര്‍കക്ഷികളാക്കി വടകര സ്വദേശിയും പൊതു പ്രവര്‍ത്തകനുമായ യു.സി. അബു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് വ്യാജ കേശത്തിന്റെ പേരില്‍ പിരിവ് നടന്നിട്ടില്ലെന്നും ഇതിലുള്ള അ•കാണിച്ച് സര്‍ക്കാര്‍ കള്ള സത്യവാങ്‌മൂലം നല്‍കിയിരുന്നത്.
ഓണ്‍ലൈനിലും പ്രചരണം ശക്തം: ഫൈസ്
ബുക്കിലും മറ്റും പ്രചരിക്കുന്ന കൂടുതൽ
പ്രചാരം നേടിയ ചിലരുടെ പോസ്റ്റുകൾ
ഇത് വസ്‌തുതാ വിരുദ്ധമാണെന്നും വ്യാജ കേശത്തിന്റെ പേരിലുള്ള ചൂഷണത്തിന് ബഹു.ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ളവര്‍ ഇരയായിട്ടുണ്ടെന്നും ആയതിനാല്‍ കള്ള സത്യവാങ്‌മൂലം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ്‌് ജനു.31ന് പോലീസ് കമ്മീഷണര്‍ ഓഫീസിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ വിഷയത്തില്‍ മുഖ്യന്ത്രി സമസ്‌ത നേതാക്കളെ ചര്‍ച്ചക്ക് വിളിക്കുകയും 15 ദിവസത്തിനകം കള്ള സത്യവാങ്ങ് മൂലം തിരുത്തി സമര്‍പ്പിക്കുമെന്ന് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്‌തിരുന്നു.
സര്‍ക്കാറുമായി ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ ഉന്നയിച്ച എട്ട് ആവശ്യങ്ങളില്‍ മിക്കവയും സര്‍ക്കാര്‍ അംഗീകരിച്ചു. അനുബന്ധ സത്യവാങ്‌മൂലം 15 ദിവസത്തിനകം നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. പക്ഷേ, ഒന്നരമാസം കഴിഞ്ഞിട്ടും നടപടിയുണ്‌ടായില്ല.





