Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

“വിജയ തീരം-13” ന് തുടക്കമായി

“വിജയ തീരം-13” ന് തുടക്കമായി
മനാമ: പ്രമുഖ മന:ശാസ്‌ത്രജ്ഞ വിദഗ്‌ദനും ട്രയ്‌നിംഗ്‌ അദ്ധ്യാപകനുമായ മുന്‍ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ജന.സെക്രട്ടറി എസ്‌.വി മുഹമ്മദലി മാസ്റ്റര്‍ നേത്രത്വം നല്‍കുന്ന “വിജയ തീരം-13” മനാമ പാക്കിസ്‌താന്‍ ക്ലബ്ബില്‍ സ്‌നേഹ കുടുംബം സന്തുഷ്‌ട കുടുംബം എന്ന വിഷയത്തില്‍ തുടക്കമായി.സമസ്‌ത കേരള സുന്നീ ജമാഅത്ത്‌ ബഹ്‌റൈന്‍ ഘടകം അവധിക്കാലത്തോടനുബന്ധിച്ചു നടത്തിവരുന്ന “വിജയ തീരം-13” പദ്ധതിയുടെ രണ്ടാം ഘട്ട പരിപാടികള്‍ക്താണ് തുടക്കം കുറിച്ചത് 
ബഹ്‌റൈനിലെ സ്‌കൂള്‍ മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും കുടുംബങ്ങള്‍ക്കുമായി പ്രത്യേക ഗൈഡന്‍സും ട്രൈനിംഗും പേഴ്സണാലിറ്റി ഡവലപ്‌മെന്റുമടങ്ങുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഉ0ള്‍ക്കൊള്ളിച്ച “വിജയ തീരം-13” പരിപാടികള്‍ക്ക്‌ മുഖ്യ നേതൃത്വം വഹിക്കുന്നത്‌ സമസ്‌ത വിഷനാണ്‌.
സ്റ്റുഡന്‍സ്‌ ഗൈഡന്‍സ്‌, ടീച്ചേഴ്സ്‌ ട്രൈനിംഗ്‌, ഫാമിലി കൌണ്‍സിലിംഗ്‌, ലീഡേഴ്സ്‌ മീറ്റ്‌, ബിസിനസ്‌ ടീം ട്രൈനിംഗ്‌, സ്‌ട്രസ്സ്‌ മാനേജ്‌മെന്റ്‌ തുടങ്ങിയവ ഈ വര്‍ഷത്തെ “വിജയ തീരം-13” പരിപാടികളിലെ മുഖ്യഇനങ്ങളാണ്‌. കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിജയ തീരം പരിപാടിയുടെ തുടര്‍ച്ചയായാണ്‌ ഒരു ആഴ്‌ചയോളം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ ഈ വര്‍ഷവും വിപുലമായ രീതിയില്‍ “വിജയ തീരം-13” സംഘടിപ്പിക്കുന്നത്‌.