ജാമിഅഃ ഫെസ്റ്റ് 20ന് തുടങ്ങും
പെരിന്തല്‍മണ്ണ: പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളേജ് വിദ്യാര്‍ത്ഥി സംഘടന നൂറുല്‍ ഉലമാ സ്റ്റുഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ജാമിഅഃ ഫെസ്റ്റ് ഏപ്രില്‍ 20, 21, 22 (ശനി, ഞായര്‍, തിങ്കള്‍) തിയ്യതികളില്‍ നടക്കും. അറുപത്തിയഞ്ച് ഇനങ്ങളിലായി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ ഫെസ്റ്റില്‍ മാറ്റുരക്കും.
ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം മുദ്ദസിര്‍ മലയമ്മ ഉദ്ഘാടനം ചെയ്തു. ഫൈറൂസ് ഒറവംപുറം അദ്ധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ് തങ്ങള്‍, മുര്‍ശിദ് തങ്ങള്‍, ഫൈസല്‍ മുനീര്‍, ഷബീര്‍ ഉദിരംപൊയില്‍, ഹസന്‍ കൊളപ്പറമ്പ് എന്നിവര്‍ പ്രസംഗിച്ചു. റിയാസ് പാപ്ലശ്ശേരി സ്വാഗതവും ഉമറുല്‍ ഫാറൂഖ് മണിമൂളി നന്ദിയും പറഞ്ഞു.




