ഹജ്ജ്: നറുക്കെടുപ്പ് 26 ന്
സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഈ വര്‍ഷം ഹജ്ജിന് പോകാന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഏപ്രില്‍ 26 ന് നടക്കുമെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ വ്യക്തമാക്കി. ഹജ്ജ് ഹൌസില്‍ നടക്കുന്ന പരിപാടിയില്‍ ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്ലിയാര്‍ അധ്യക്ഷത വഹിക്കും.
43894 പേരാണ് ഇത്തവണ ആകെ അപേക്ഷിച്ചിരിക്കുന്നത്. വടക്ക് കിഴക്കന്‍ മേഖലയിലെ പല സംസ്ഥാനങ്ങളിലും അപേക്ഷരുടെ എണ്ണം ആപേക്ഷികമായി കുറവായ സാഹചര്യത്തില്‍ കേരളത്തിന് ഇനിയും കൂടുതല്‍ ക്വാട്ട ലഭിക്കുമെന്നാണ് പ്രതീക്ഷ
അപേക്ഷകളുടം സൂക്ഷ്മ പരിശോധന ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. അപേക്ഷ നല്‍കിയ മുഴുവന്‍ പേര്‍ക്കും ഇതിനകം കവര് നമ്പര്‍ തപാലില്‍ അയച്ചിട്ടുണ്ടെന്ന ബന്ധപ്പെട്ടവര്‍ അറിയിച്ചു. കേന്ദ്രഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില് പാസ്പോര്‍ട്ട് നമ്പര്‍ രേഖപ്പെടുത്തിയാല്‍ കവര്‍ നമ്പര്‍ ലഭിക്കും.





