മുഹമ്മദലി ശിഹാബ്തങ്ങള്‍ സ്മാരക കോളേജ് കെട്ടിടം ഉദ്ഘാടനം 27ന്
മലപ്പുറം: വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്ലാമിയ്യ കാമ്പസില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് കെട്ടിടം ഉദ്ഘാടനവും ബിരുദാനന്തര ബിരുദ ബ്ലോക്കിന്റെ ശിലാസ്ഥാപനവും 27ന് നടക്കും.
വൈകിട്ട്അഞ്ചിന് യു.എ.ഇ. പ്രസിഡന്റിന്റെ മതകാര്യോപദേഷ്ടാവ് സയ്യിദ് അലി അബ്ദുറഹ്മാന്‍ അല്‍ഹാഷിമിയാണ് ഉദ്ഘാടനവും ശിലാസ്ഥാപനവും നിര്‍വഹിക്കുകയെന്ന് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍, മര്‍ക്കസ് ജനറല്‍ സെക്രട്ടറി പി.കെ. ഹംസക്കുട്ടി ബാഖവി ആദൃശ്ശേരി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കാടാമ്പുഴ മൂസഹാജി, കീഴേടത്തില്‍ ഇബ്രാഹിംഹാജി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
എം.കെ. അബ്ദുല്‍ഖാദര്‍ ഹാജി സ്മാരക ഓഡിറ്റോറിയം നിര്‍മാണം എം.എ. യൂസഫലി ഉദ്ഘാടനം ചെയ്യും.





