Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

36 പേര്‍ കൂടി രജിസ്റ്റര്‍ ചെയ്തു നിതാഖാത്: മടങ്ങി വരുന്നവരുടെ എണ്ണം വര്‍ധിക്കുന്നു

36 പേര്‍ കൂടി രജിസ്റ്റര്‍ ചെയ്തു നിതാഖാത്: മടങ്ങി വരുന്നവരുടെ എണ്ണം വര്‍ധിക്കുന്നു
കൊണ്ടോട്ടി: സൗദിയിലെ സ്വദേശിവത്കരണത്തെ തുടര്‍ന്ന് മടങ്ങി വരുന്നവരുടെ എണ്ണം ദിവസംതോറും വര്‍ധിക്കുന്നു. ശനിയാഴ്ച മടങ്ങിയെത്തിയ 34 പേര്‍ കോഴിക്കോട് വിമാനത്താവളത്തിലെ നോര്‍ക്ക സഹായ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് ഓഫീസില്‍ രണ്ടുപേരും രജിസ്റ്റര്‍ ചെയ്തു. ഇതോടെ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 91 ആയി. 
തിരിച്ചുവന്നവര്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ളവരാണ്. നിതാഖാത് നിയമത്തില്‍ ഇളവ് വരുത്തിയ റിയാദില്‍ നിന്ന് ഏഴുപേര്‍ ശനിയാഴ്ച നാട്ടിലെത്തി. ഏഴും മലപ്പുറം സ്വദേശികളാണ്. 
ഡ്രൈവിങ് വിസയില്‍ പോയവര്‍ക്ക് ലൈസന്‍സ് ഇല്ലെങ്കില്‍ ഇഖാമ കീറി കളയുകയാണ് ചെയ്യുന്നത്. പരിശോധനയില്‍ നിന്ന് രക്ഷപ്പെടാന്‍ 21 ദിവസം ഒളിച്ചു താമസിച്ച ശേഷമാണ് വിസ എക്‌സിറ്റ് അടിച്ച് നാട്ടിലേക്ക് മടങ്ങിയതെന്ന് ജോസഫ് പറഞ്ഞു. ഒരാഴ്ച മുമ്പെടുത്ത ടിക്കറ്റിന് 1490 റിയാല്‍ നല്‍കേണ്ടി വന്നെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഓഫ് സീസണില്‍ 800-820 റിയാല്‍ യാത്രക്കൂലി നല്‍കിയാല്‍ മതി. വിമാനത്താവളത്തിലെത്തിയ ഉടനെ ജോസഫ് നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 
ദമാമില്‍ 12 വര്‍ഷമായി നിര്‍മാണ തൊഴിലാളിയായിരുന്ന പാലക്കാട് കര്‍ക്കിടാംകുന്ന് മഠത്തില്‍ മുഹമ്മദലി ശനിയാഴ്ച നാട്ടിലെത്തിയത് നിതാഖാത് മൂലമാണ്. ചുവപ്പ് പട്ടികയിലുള്ള ഖഫീലിന് ഇഖാമ പുതുക്കി നല്‍കാന്‍ കഴിയുമായിരുന്നില്ല. 1500 റിയാല്‍ പ്രതിമാസ വരുമാനമുള്ള മുഹമ്മദലിക്ക് ഇഖാമ പുതുക്കാന്‍ വര്‍ഷത്തില്‍ 4100 റിയാല്‍ വേണം. 1500ല്‍ 400 റിയാല്‍ ഖഫീലിനുള്ളതാണ്. ഇഖാമയുടെ കാലാവധി അവസാനിക്കാറായപ്പോള്‍ മുഹമ്മദലി മടങ്ങുകയായിരുന്നു. നോര്‍ക്കയില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഈ 42കാരന്‍ ഇനി സര്‍ക്കാരിന്റെ കാരുണ്യത്തിലാണ് പ്രതീക്ഷകളര്‍പ്പിക്കുന്നത്.