ഖുര്‍ആന്‍-ഹദീസ് മനസ്സിലാക്കാത്തവര്‍ സുന്നി ആദര്‍ശത്തെ തള്ളിപ്പറയുന്നു
എരമംഗലം: ഖുര്‍ആന്‍-ഹദീസ് യാഥാര്‍ഥ്യ ബോധത്തോടെ മനസ്സിലാക്കാ ത്തവരാണ് സുന്നി ആദര്‍ശത്തെ തള്ളിപ്പറയുന്നതെന്ന് സുന്നി ആദര്‍ശസമ്മേളനം. എസ്.കെ .എസ്.എസ്. എഫ്. വെളിയങ്കോട് ക്ലസ്റ്റര്‍ താവളക്കുളം ഉമര്‍ഖാസി നഗറില്‍ നടത്തിയ ആദര്‍ശ സമ്മേളനം വെളിയങ്കോട് വെസ്റ്റ് മഹല്ല് ഖത്തീബ് അലി അക്ബര്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ഒ.ഒ. ഖമറുദ്ദീന്‍ അധ്യക്ഷത വഹിച്ചു. ഹാജി ഇമ്പാവുമുസ്‌ലിയാര്‍ പ്രാര്‍ഥനയ്ക്ക് നേതൃത്വംനല്‍കി.
സൈനുല്‍ ആബിദീന്‍ ഹുദവിക്കുള്ള ഉപഹാരം എസ്.കെ.ജെ.എം. സംസ്ഥാനസെക്രട്ടറി മൊയ്തീന്‍ മുസ്‌ലിയാര്‍ മാത്തൂര്‍ നല്‍കി. ആദര്‍ശസംവാദത്തിന് എം.ടി. അബൂബക്കര്‍ ദാരിമി, ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ എന്നിവര്‍ നേതൃത്വംനല്‍കി.





