എസ്.കെ.എസ്.എസ്.എഫ് ടീനേജസ് കാമ്പസിന് ജില്ലയില്‍ തുടക്കമായി
മലപ്പുറം: എസ്. കെ. എസ്. എസ് .എഫ് ജില്ലയില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ സാമൂഹിക സേവന പദ്ധതിയായ 'വിഷന്‍ -15'ന്റെ ഭാഗമായി മഹല്ലുകളില്‍ ആരംഭിക്കുന്ന ഇസ്‌ലാമിക് ടീനേജസ് കാമ്പസിന്റെ ജില്ലാതല ഉദ്ഘാടനം മൈലപ്പുറം മഹല്ലില്‍ ഇര്‍ശാദുല്‍ അവ്‌ലാദ് മദ്രസയില്‍ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. കൗമാരക്കാര്‍ക്കിടയില്‍ ഉയര്‍ന്നുവരുന്ന വിവിധങ്ങളായ സാമൂഹിക വെല്ലുവിളികളെ പ്രതിരോധിക്കാനും പരിഹരിക്കാനും ശാസ്ത്രീയമായി പരിശീലനം നേടിയ കൗണ്‍സലര്‍മാരാണ് ക്ലാസുകള്‍ക്ക് നേതൃത്വംനല്‍കുന്നത്.
കൗണ്‍സലര്‍മാര്‍ക്കുള്ള പരിശീലനം 21ന് രണ്ടുമണിക്ക് മലപ്പുറം സുന്നിമഹലില്‍ നടക്കും.
ഇബ്രാഹിം ബാഖവി അധ്യക്ഷതവഹിച്ചു. ഉണ്ണീന്‍ഹാജി, സാലിം ഫൈസി കുളത്തൂര്‍, വി.കെ. ഹാറൂണ്‍ റശീദ്, നെല്ലിക്കുന്നന്‍ മൂസഹാജി, ശമീര്‍ ഫൈസി ഒടമല, കെ.എം. ശരീഫ് വെളിയങ്കോട്, കോമുട്ടി ഹാജി, റഹ്മത്തുല്ല, സിദ്ദീഖ് ചെമ്മാട്, ശമീര്‍ ഫൈസി പുത്തനങ്ങാടി, റശീദ് ബാഖവി, സയ്യിദ് ഫാരിസ് തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.





