കരിയര്‍ ജാലകം: ദാറുല്‍ഹുദായില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് ഇന്ന്
ചെമ്മാട് : ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഭൌതിക വിദ്യാര്‍ഥികള്‍ക്കായി ചെമ്മാട് ദാറുല്‍ഹുദായില്‍ കരിയര്‍ ഗൈഡന്‍സ് ക്ലാസ് സംഘടിപ്പിക്കുന്നു. എസ്.എസ്.എല്.സി, പ്ലസ് വണ്‍, പ്ലസ് ടു എന്നീ ക്ലാസുകളിലെ ആണ്‍കുട്ടികള്‍ക്കാണ് ദാറുല്‍ഹുദാ പൂര്‍വ വിദ്യാര്‍ഥി സംഘടന ഹാദിയയുടെ ആഭിമുഖ്യത്തില്‍ ക്ലാസ് സംഘടിപ്പിക്കുന്നത്. 2013 ഏപ്രില്‍ 11 ന് വ്യാഴാഴ്ച ചെമ്മാട്ടെ കാമ്പസിലാണ് ക്ലാസ് നടക്കുക. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
രാവിലെ 9 ന് തുടങ്ങി വൈകുന്നേരം വരെ തുടരുന്ന ഏകദിന കരിയര്‍ ക്യാമ്പാണ് ഉദ്ദേശിക്കുന്നത്. കാലിക്കറ്റ് യൂനിവേഴ്സിറ്റി വി.സി ഡോ. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്യും. ജറീഷ് മുഹമ്മദ് കരിയര്‍ കൌണ്‍സിലിംഗ് നടത്തും. തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചക്ക് ദാറുല്‍ഹുദാ രജിസ്ട്രാര് ഡോ. സുബൈര്‍ഹുദവി ചേകനൂര്‍ നേതൃത്വം നല്‍കും
ഉച്ചക്ക് ശേഷം ക്യാമ്പില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളുടെ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ചെയ്യും. തുടര്‍ന്ന് സിറാജുദ്ദീന്‍ പറമ്പത്ത് നയിക്കുന്ന കരിയര്‍ മോട്ടിവേഷന്‍ സെഷനും നടക്കും.
150 രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. വിദശവിവരങ്ങള്‍ക്ക് 9744 477555 എന്ന നമ്പറില്‍ ബന്ധപ്പെടുക.





