മുസ്ലിം ലീഗിനെതിരെ കാന്തപുരത്തിന്റെ രൂക്ഷ വിമര്‍ശനം
കൊച്ചി: മുസ്ലിം ന്യൂനപക്ഷത്തിന്റെ രക്ഷാകര്‍തൃത്വം മുസ്ലിം ലീഗിനില്ലെന്ന് വ്യക്തമാക്കി കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ മുസ്ലിം ലീഗിനെതിരെ വീണ്ടും രംഗത്ത്. കഴിഞ്ഞ ദിവസം ഇവിടെ സമാപിച്ച എസ്.എസ്.എഫ് നാല്‍പതാം വാര്‍ഷിക സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുമ്പോഴാണ് കാന്തപുരം തന്റെ മനസ്സിലടക്കിപിടിച്ച ലീഗ് വിരോധം പരോക്ഷമായി മുഖ്യമന്ത്രിയടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ വീണ്ടും പ്രകടിപ്പിച്ചത്.
ന്യൂനപക്ഷ സമുദായങ്ങളെയും ന്യൂനപക്ഷങ്ങളുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനകളെയും രണ്‌ടായി കാണണമെന്നും മത സമൂഹങ്ങളുടെ രക്ഷാകര്‍തൃത്വം രാഷ്ട്രീയ പ്രസ്‌ഥാനങ്ങള്‍ ഏറ്റെടുക്കരുതെന്നും പറഞ്ഞു തുടങ്ങിയ അദ്ധേഹം ക്രിയാത്മകമായ പ്രവര്‍ത്തികള്‍ക്ക് പകരം മത സാമുദായിക പ്രസ്ഥാനങ്ങള്‍ താല്‍ക്കാലികമായ ലാഭങ്ങള്‍ക്ക് വേണ്ടി മാത്രം രാഷ്‌ട്രീയങ്ങളില്‍ ഇടപെടുന്നത് ഖേദകരമാണെന്നും കൂട്ടിചേര്‍ത്തിരുന്നു കൂടുതൽ വായിക്കാൻ





