Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പണ്ഡിതര്‍ വിനയാന്വിതരാവണം - കോഴിക്കോട് ഖാസി

പണ്ഡിതര്‍ വിനയാന്വിതരാവണം - കോഴിക്കോട് ഖാസി
നരിക്കുനി: പാണ്ഡിത്യം കൂടുംതോറും വിനയം കൂടിവരുന്ന പഴയകാല പണ്ഡിതരുടെ പാത പിന്തുടരണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. നരിക്കുനിയില്‍ പണ്ഡിതനും സമസ്തയുടെ നേതാവുമായിരുന്ന എം.കെ മുഹമ്മദ് മുസ്‌ല്യാരുടെ അനുസ്മരണ പ്രാര്‍ഥനാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അബ്ദുറസാഖ് ബുസ്താനി മുഖ്യ പ്രഭാഷണം നടത്തി. വാവാട് മൊയ്തീന്‍ കുട്ടി മുസ്‌ല്യാര്‍ , അബ്ദുല്‍ മജീദ് ദാരിമി, അഹമ്മദ് കുട്ടി ബാഖവി, അബ്ദുല്‍ ജലീല്‍ ബാഖവി, ഫൈസല്‍ ഫൈസി, അബ്ദുറഹിമാന്‍ ദാരിമി ഹൈതമി, ടി. മുഹമ്മദ് ഫൈസി , ടി .പി അബൂബക്കര്‍ മുസ്‌ല്യാര്‍ , ഫൈസല്‍ യമാനി , പി.വി ഇബ്രാഹീം മുസ്‌ല്യാര്‍, സി. മൂസ മുസ്‌ല്യാര്‍ , ഒ.എം. മുഹമ്മദ് തുടങ്ങിയവര്‍ സംബന്ധിച്ചു. പി.വി. അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. വി. ഇല്യാസ് സ്വാഗതവും എ മിഅ്ജഹ് നന്ദിയും പറഞ്ഞു.