Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്.കെ.എസ്.എസ്.എഫ് മേഖലാ സര്‍ഗലയത്തിന് തുടക്കമായി

എസ്.കെ.എസ്.എസ്.എഫ് മേഖലാ സര്‍ഗലയത്തിന് തുടക്കമായി 
മലപ്പുറം: എസ്.കെ.എസ്.എസ്.എഫിന്റെ ആഭിമുഖ്യത്തില്‍ സര്‍ഗലയ മേഖലാ മത്സരങ്ങള്‍ക്ക് തുടക്കമായി. 35 മേഖലകളില്‍ പന്ത്രണ്ടായിരത്തി ഇരുനൂറ്റമ്പത് പ്രതിഭകളാണ് ജില്ലയില്‍ മാറ്റുരയ്ക്കുന്നത്. വിഖായ, ഹിദായ, കുല്ലിയ്യ, സലാമ എന്നീ നാല് വിഭാഗങ്ങളിലായി 84 ഇനങ്ങളിലാണ് മത്സരം.
ജില്ലാതല ഉദ്ഘാടനം താനൂര്‍ മേഖലയില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് നിര്‍വഹിച്ചു. സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, റസാഖ് ഫൈസി പ്രസംഗിച്ചു.