ഭൂരിപക്ഷം വിദ്യാര്‍ഥികളും മുസ്‌ലിംകള്‍; ക്രിസ്തീയ പ്രാര്‍ഥന വേണ്ടെന്ന് ചര്‍ച്ച് സ്കൂള്‍
വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷവും മുസ്‌ലിംകളാണെന്ന കാരണത്താല്‍ ഇനി മുതല്‍ ക്രീസ്തീയ മന്ത്രങ്ങള്‍ സ്കൂളിലുപയോഗിക്കേണ്ടെന്ന് തീരുമാനിച്ചരിക്കുന്നു ബ്രിട്ടിനില ഒരു ഹൈസ്കൂള്. ആംഗ്ലിക്കന്‍ ചര്‍ച്ചിന് കീഴിലുള്ള സ്ലോ ആന്‍റ് ഈട്ടിന്‍ സ്കൂളിലെ സ്കൂളിലെ 75 ശതമാനം വിദ്യാര്‍ഥികളും മുസ്‌ലിംകളാണത്രെ. പ്രസ്തുത സാഹചര്യത്തിലാണ് സ്കൂള്‍ അധികൃതര്‍ പുതിയ തീരുമാനം കൈകൊണ്ടിരിക്കുന്നത്. സാധാരണ ഉപയോഗിച്ചു വരാറുള്ള ക്രിസ്തീയ പ്രാര്‍ഥനകളൊന്നും ഉപയോഗിക്കേണ്ടെന്നാണ് സ്കൂള്‍ തീരുമാനിച്ചിരിക്കുന്നത്. വാര്‍ത്ത ദിവസങ്ങള്‍ക്ക് മുമ്പ് സണ്‍ഡെ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സ്കൂളിലെത്തുന്ന മുസ്‌ലിം വിദ്യര്‍ഥി-വിദ്യാര്‍ഥിനികള്‍ക്ക് പ്രത്യേക നിസ്കാര മുറി നേരത്തെ തന്നെ സ്കൂള് ഔദ്യോഗികമായി ഒരുക്കിയിട്ടുണ്ട്. തങ്ങളുടെ നിസ്കാര സമയങ്ങളില്‍ അവിടെ പോയി നിസ്കരിക്കാറുമുണ്ട്.
11 മുതല്‍ 19 വയസ്സുവരെയുള്ള ആയിരത്തിലധികം വിദ്യാര്‍ഥികളാണ് ഇവിടെ പഠിക്കുന്നത്. വിദ്യാര്‍ഥിനികള്‍ക്ക് ഹിജാബ് ഉപയോഗിക്കുന്നതിനും സ്കൂളില്‍ വിലക്കൊന്നുമില്ല.
ബ്രിട്ടനിലെ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍കൂടുതലായി മുസ്‌ലിംകളാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ബ്രസീല്‍, ലക്സംബര്ഗ്, പനാമ, സ്വീഡന് തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കുടിയേറിപ്പാര്‍ക്കുന്ന വിദ്യാര്‍ഥികള്‍ കൂടുതലായി ഇസ്‌ലാമിലേക്ക് കടുന്നുവരുന്നുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.





