തൂത ദാറുല്‍ ഉലൂം അനാഥ അഗതിമന്ദിര വാര്‍ഷികം തുടങ്ങി
ആലിപ്പറമ്പ്: തൂത ദാറുല്‍ ഉലൂം അനാഥ, അഗതിമന്ദിരം ദഅവാ കോളേജ് വാര്‍ഷിക സമ്മേളനവും മതപ്രഭാഷണവും തുടങ്ങി. ബുധനാഴ്ച പാണക്കാട് സയ്യിദ് അബ്ദുല്‍ ഹയ്യ് നാസിര്‍ ശിഹാബുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സ്വാലിഹ് അന്‍വരി ചേകന്നൂര്‍ മതപ്രഭാഷണം നടത്തി. വ്യാഴാഴ്ച പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ മതപ്രഭാഷണം നടത്തി. വെള്ളിയാഴ്ച എം.ടി. അബ്ദുള്ള മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
ഷമീര്‍ ദാരിമി കൊല്ലം പ്രഭാഷണം നടത്തും.
ശനിയാഴ്ച വൈകീട്ട് മൂന്നിന് പൂര്‍വവിദ്യാര്‍ഥി സംഗമം നടക്കും. രാത്രി ഏഴിന് സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി മഞ്ഞളാംകുഴി അലി എം.എല്‍.എ. അധ്യക്ഷത വഹിക്കും.




