എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍ കരിയര്‍ സെന്റര്‍ തുടങ്ങി
മലപ്പുറം: എസ്.കെ.എസ്.എസ്.എഫ് ജില്ലാകമ്മിറ്റി നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ സാമൂഹിക സേവന പദ്ധതിയായ വിഷന്‍ '15 ന്റെ ഭാഗമായി 180 ക്ലസ്റ്ററുകളില്‍ ആരംഭിക്കുന്ന കരിയര്‍ സെന്ററുകളുടെ ജില്ലാതല ഉദ്ഘാടനം ആലത്തിയൂരില്‍ സംസ്ഥാനപ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിര്‍വഹിച്ചു. ഇത്തവണ എസ്.എസ്.എല്‍.സി, പ്ലസ്ടു കഴിഞ്ഞിട്ടുള്ള വിദ്യാര്‍ഥികള്‍ അംഗങ്ങളാകുന്ന കരിയര്‍സെന്ററില്‍ ഉപരിപഠന തൊഴില്‍ മാര്‍ഗദര്‍ശനത്തിനായുള്ള സ്ഥിരം സംവിധാനമാണ് ഒരുക്കുന്നത്. അഞ്ചുദിവസത്തെ കരിയര്‍ മോറല്‍ ക്ലാസും നടത്തുന്നുണ്ട്.
ജില്ലാസെക്രട്ടറി വി.കെ. ഹാറൂണ്‍ റശീദ്, കെ.സി. നൗഫല്‍, കെ.കെ.എം. ശാഫി , ടി.കെ. ഇബ്രാഹിം മൗലവി, പി.കെ. ഖമറുദ്ദീന്‍, ബശീര്‍ അഹ്‌സനി, ശിഹാബ് മന്നാനി, ആസിഫ് ഹുദവി, ഐ.പി. അബു പുതുപ്പള്ളി, വി.പി.എം. കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.





