Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഇസ്‌ലാമിക് അക്കാദമി ദശവാര്‍ഷികം തുടങ്ങി

ഇസ്‌ലാമിക് അക്കാദമി ദശവാര്‍ഷികം തുടങ്ങി 
വെങ്ങപ്പള്ളി: സമന്വയ വിദ്യാഭ്യാസം സമൂഹനന്മയ്ക്ക് എന്ന പ്രമേയവുമായി വെങ്ങപ്പള്ളിയില്‍ നടക്കുന്ന ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാമദിയുടെ 10-ാം വാര്‍ഷിക ഒന്നാം സനദ്ദാന സമ്മേളനം തുടങ്ങി.
ദശവാര്‍ഷിക പ്രതീകമായി 10 പതാകകള്‍ സ്വാഗതസംഘം ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, കെ.ടി. ഹംസ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, സയ്യിദ് ശഹീറലി ശിഹാബ് തങ്ങള്‍, എം. ഹസ്സന്‍ മുസ്‌ലിയാര്‍, ടി.സി. അലി മുസ്‌ലിയാര്‍, ആനമങ്ങാട് അബൂബക്കര്‍ മുസ്‌ലിയാര്‍, എസ്. മുഹമ്മദ് ദാരിമി, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍, പി. അബ്ദുല്ലക്കുട്ടി ദാരിമി എന്നിവര്‍ ഉയര്‍ത്തി.
എസ്.ബി.വി. ടീന്‍സ് മീറ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജം ഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. 
കെ. മമ്മൂട്ടി ക്ലാസ്സിന് നേതൃത്വം നല്‍കി. എം.കെ. ഇബ്രാഹിം മൗലവി, നൂറുദ്ദീന്‍ ഫൈസി, നവാസ് ദാരിമി, അബ്ദുല്ലത്തീഫ് വാഫി, നിസാമുദ്ദീന്‍ കുപ്പാടിത്തറ, അബൂബക്കര്‍ വലിയപാറ എര്‍ന്നിവര്‍ സംസാരിച്ചു. പി.സി. ത്വാഹിര്‍ സ്വാഗതവും നൗഫല്‍ വെള്ളമുണ്ട നന്ദിയും പറഞ്ഞു.
വ്യാഴാഴ്ച 10 മണിക്ക് ശംസുല്‍ ഉലമാ നഗരിയില്‍ പ്രിന്‍സിപ്പാള്‍ കെ.ടി. ഹംസ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സ്ഥാപന കുടുംബസംഗമം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സി.ഐ.സി. കോ-ഓര്‍ഡിനേറ്റര്‍ അഹ്മദ് ഫൈസി കക്കാട്, താജ് മന്‍സൂര്‍ വിഷയങ്ങളവതരിപ്പിക്കും. വാഫി, ഹിഫ്‌ള്, വനിതാ കോളേജ്, സആദാ കോളേജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളും രക്ഷിതാക്കളും സംബന്ധിക്കും
ഏഴ് മണിക്ക് ഹാമിദ് റഹ്മാനിയയുടെ അധ്യക്ഷതയില്‍ വിദ്യാര്‍ഥികളുടെ കലാസാഹിത്യ പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും.