Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ചാര്‍മിനാര്‍: ക്ഷേത്രം നിയമവിരുദ്ധമെന്ന് ആര്‍ക്കിയോളജക്കില്‍ ഡിപ്പാര്‍ട്ടുമെന്‍റ്

ചാര്‍മിനാര്‍: ക്ഷേത്രം നിയമവിരുദ്ധമെന്ന് ആര്‍ക്കിയോളജക്കില്‍ ഡിപ്പാര്‍ട്ടുമെന്‍റ് 
ഹൈദരാബാദിലെ ചാര്‍മിനാറിനു തെട്ടരികിലെ ഹിന്ദു ക്ഷേത്രം നിയമ വിരുദ്ധമാണെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ വ്യക്തമാക്കി. സാമൂഹിക പ്രവര്‍ത്തകനായ എസ്.ക്യൂ മസൂദ് വിവരാകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടി നല്‍കവെയാണ് ആര്‍ക്കിയോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഈ ക്ഷേത്രം തീര്‍ത്തും നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. 1959 ന് മുന്നെ പരിസരത്ത് അമ്പലമില്ലാതിരുന്നതിന്‍റെ തെളിവായി ചില ചിത്രങ്ങളുടെ മസൂദിന് ലഭിച്ചിട്ടുണ്ട്.
ആറ് സുപ്രധാന ചോദ്യങ്ങളാണ് ഇതു സംബന്ധിച്ച് മസൂദി ഉന്നയിച്ചിരന്നത്. ഈ ക്ഷേത്രം നിയമാനുസൃതമാണോ? ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ അറിവോടും അംഗീകാരത്തോടും കൂടിയാണോ ഇതിന്റെ നിര്‍മ്മാണം? തുടങ്ങിയവയായിരുന്നു അതിലെ പ്രധാനപ്പെട്ട ചോദ്യങ്ങള്‍. ചരിത്രപരമയി ഈ ക്ഷേത്രം പരിസരത്ത് നിലനിന്നിരുന്നതിന് ചരിത്രപരമായി യാതൊരു തെളിവുമില്ലെന്നാണ് മറുപടിയില്‍ ഡിപ്പാര്‍ട്ട്മെന്‍റ് വ്യക്തമാക്കിയിരിക്കുന്നത്.
 ചരിത്ര തെളിവുകളുടെ പിന്‍ബലത്തില്‍ ഇവിടെ ക്ഷേത്രമുണ്ടായിരുന്നെന്ന ചില ഹിന്ദു ശക്തികളുടെ വാദമാണ് ഇതോടെ പൊളിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഈ ക്ഷേത്രത്തിന്‍റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ഹൈദരാബാദില് സാമുദായിക സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. ക്ഷേത്രവും പരിസരവും വിപുലീകരിക്കുന്നതിനായി ചില ശ്രമങ്ങള്‍ നടന്നപ്പോള്‍അതിനെതിരെ പ്രദേശത്തെ മുസ്‌ലിംകള്‍ രംഗത്തു വന്നതിനാലാണ് അന്ന് വിഷയം മാധ്യമശ്രദ്ധയിലെത്തിയത്.