മുസ്ലിം അദ്ധ്യാപകര് സര്ക്കാര് ക്ഷേമനിധി ഉപയോഗപ്പെടുത്തുന്നില്ല: മന്ത്രി അലി
തിരൂരങ്ങാടി: ന്യൂനപക്ഷ ക്ഷേമ നിധി മുസ്‌ലിംകള്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി മഞ്ഞളാംകുഴി അലി. എസ്.എം.എഫ് ജില്ലാ നേത്യത്വ സമ്മേളനത്തിന്റെ ഉദ്ഘാടന സെഷനില്‍ വിശിഷ്ടാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ഒന്നര ലക്ഷത്തോളം വരുന്ന അദ്ധ്യാപകരില്‍ പതിനായിരം പേര്‍ മാത്രമാണ് മുസ്‌ലിം അദ്ധ്യാപക ക്ഷേമ നിധിയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അദ്ധ്യാപകരില്‍ നിന്നും മദ്രസാ കമ്മിറ്റിയില്‍ നിന്നും പ്രതിമാസം 50 രൂപ സ്വീകരിച്ച് വിരമിക്കുമ്പോള്‍ 4000 രൂപയോളം പെന്‍ഷന്‍ നല്‍കുന്നു എന്നതാണ് സര്‍ക്കാര്‍ അദ്ധ്യാപകര്‍ക്കായി നല്‍കുന്ന ക്ഷേമനിധി.കേരളത്തിലെ മുസ്‌ലിംകളാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ന്യൂനപക്ഷ ക്ഷേമ നിധി ഉപയോഗപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.




