ഹജ്ജ്: തെരഞ്ഞെടുക്കപ്പെട്ടവര്‍ പാസ്പോര്‍ട്ടും ഫോട്ടോയും ഹാജരാക്കണം
മലപ്പുറം: ഹജ്ജിന് നറുക്കെടുപ്പിലൂടെ ജനറല്‍ വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍ പാസ്പോര്‍ട്ടും വെള്ള പശ്ചാത്തലത്തിലെ ഒരു ഫോട്ടോയും ഏപ്രില്‍ 29, 30 തീയതികളില്‍ കരിപ്പൂരിലുള്ള ഓഫിസില്‍ നേരിട്ട് സമര്‍പ്പിക്കണമെന്ന് ഹജ്ജ് കമ്മിറ്റി അറിയിച്ചു
തെരഞ്ഞെടുക്കപ്പെട്ട റിസര്‍വ്, ജനറല്‍ കാറ്റഗറി അപേക്ഷകര്‍ വിദേശ വിനിമയ സംഖ്യ/വിമാനക്കൂലിയിനത്തില്‍ അഡ്വാന്‍സായി 76,000 രൂപ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) ഏതെങ്കിലും ശാഖയില്‍ അതാത് അപേക്ഷകരുടെ ബാങ്ക് റഫറന്‍സ് നമ്പറുപയോഗിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ ‘ഫീ ടൈപ്പ് -25’ നമ്പര്‍ അക്കൗണ്ടില്‍ നിക്ഷപിച്ച പേ-ഇന്‍ സ്ളിപ്പിന്‍െറ (എച്ച്.സി.ഒ.ഐ കോപ്പി) ഒറിജിനലും ഒരു ഫോട്ടോ കോപ്പിയും 2013 മേയ് 20നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കേണ്ടതാണ്. ഒരു കവറില്‍ ഒന്നില്‍ കൂടുതല്‍ അപേക്ഷകരുണ്ടെങ്കില്‍ മുഴുവന്‍ പേരുടെയും തുക ഒന്നിച്ചടക്കണം. പേ-ഇന്‍ സ്ളിപ്പിന്‍െറ ‘പില്‍ഗ്രിം കോപ്പി’ മുഖ്യ അപേക്ഷകന്‍ സൂക്ഷിക്കേണ്ടതാണ്. read more....





