Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

നിലപാട് മാറുന്നതിന്റെ മുമ്പ് നിലനില്‍പ്പ് പരിശോധന വേണം-പിണങ്ങോട് അബൂബക്കർ

നിലപാട് മാറുന്നതിന്റെ മുമ്പ് നിലനില്‍പ്പ് പരിശോധന വേണം-പിണങ്ങോട് അബൂബക്കർ 
ഒരു വിശ്വാസിയുടെ പ്രഥമ പരിഗണന മതത്തിന്റെ പരിരക്ഷയാവണം
1980-89 കേരള മുസ്‌ലിംകള്‍ അനുഭവിച്ച പീഡനങ്ങള്‍ നവതലമുറകള്‍ക്ക് അധികമറിയണമെന്നില്ല. മുസ്‌ലിം സമൂഹത്തിന്റെ മതവ്യവഹാരങ്ങള്‍ നിര്‍വഹിച്ചുവന്നിരുന്ന മഹല്ല് തലങ്ങളില്‍ രൂക്ഷമായ സംഘര്‍ഷങ്ങള്‍ രൂപപ്പെട്ടുവന്നത് ഈ കാലഘട്ടത്തിലാണ്
ഹിജ്‌റ 22, എ.ഡി 646ലാണ് കേരളത്തില്‍ പ്രഥമ മഹല്ലും പള്ളിയും സ്ഥാപിതമാവുന്നത്. (കൊടുങ്ങല്ലൂര്‍ ചേരമാന്‍ ജുമുഅത്ത് പള്ളി) പിന്നീട് മുസ്‌ലിം സാംസ്‌കാരിക കൈമാറ്റത്തിന്റെ താവളങ്ങളായി മഹല്ലുകള്‍ രൂപപ്പെട്ടു. പ്രാമാണിക പണ്ഡിതരും പ്രമുഖ നേതാക്കളും ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. മഖ്ദൂം പണ്ഡിതര്‍, ഖാജാ ഖാസിം, ഖാജാ അംമ്പര്‍, ഖാളി മുഹമ്മദ്, മമ്പുറം തങ്ങള്‍, വെളിയങ്കോട് ഉമര്‍ ഖാളി, വരക്കല്‍ തങ്ങള്‍, ബാഫഖി തങ്ങള്‍, പൂക്കോയ തങ്ങള്‍, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ തുടങ്ങിയ സാത്വികരുടെ നായകത്വത്തില്‍ രൂപപ്പെട്ടുവരികയും വികസിക്കുകകയും ചെയ്ത മഹല്ല് തലം പിന്നീട് ചിലര്‍ പരസ്പരം പോര്‍വിളികളുടെ കേന്ദ്രങ്ങളാക്കി രൂപപ്പെടുത്തി. read more..