വെങ്ങപ്പള്ളി അക്കാദമി ദശവാര്‍ഷികം; കുടുംബസംഗമം ശ്രദ്ധേയമായി
“സ്‌ത്രീ; മതം, സമൂഹം” സെമിനാര്‍ ഇന്ന് മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉദ്‌ഘാടനം ചെയ്യും
അക്കാദമി ദശവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സ്ഥാപനകുടുംബസംഗമം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്യുന്നു
കല്‍പ്പറ്റ: വെങ്ങപ്പള്ളി ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമിയുടെ 10–ാം വാര്‍ഷിക വാഫി സനദ്‌ദാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് (വെള്ളി) 3 മണിക്ക് ശംസുല്‍ ഉലമാ നഗരിയില്‍ സെമിനാര്‍ നടക്കും.
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ മോഡറേറ്ററായുള്ള സെമിനാര്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് ഉദ്‌ഘാടനം ചെയ്യും. പ്രൊഫസര്‍ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ വിഷയമവതരിപ്പിക്കും. ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥിയാവും. അബ്‌ദുറഹിമാന്‍ രണ്ടത്താണി എം എല്‍ എ, എം ടി രമേ-ശ്, അഡ്വ: ടി സിദ്ദീ-ഖ്, സി കെ ശശീ-ന്ദ്രന്‍, നാസിര്‍ ഫൈസി കൂടത്തായി സംബന്ധക്കും.
സമ്മേളനത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ(വ്യാഴം) പ്രിന്‍സിപ്പാള്‍ കെ ടി ഹംസ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ നടന്ന സ്ഥാപന കുടുംബ സംഗമം പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
സി ഐ സി അസി. കോ-ഓര്‍ഡിനേറ്റര്‍ അഹ്‌മദ് ഫൈസി കക്കാട് വിഷയമവതരിപ്പിച്ചു. താജ്‌മന്‍സൂര്‍ മാസ്റ്റര്‍, ജഅ്‌ഫര്‍ ഹൈത്തമി, മിഹ്‌റാന്‍ ബാഖവി, ഹാഫിള് ശിഹാബ് ദാരിമി, സജീര്‍ ഫൈസി, കബീര്‍ ഫൈസി, ജംഷാദ് മാസ്റ്റര്‍ സംസാരിച്ചു.
അക്കാദമി മാനേജര്‍ എ കെ സുലൈമാന്‍ മൌലവി സ്വാഗതവും സി കുഞ്ഞിമുമ്മദ് ദാരിമി നന്ദിയും പറഞ്ഞു.





