കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റം ആശാവഹം:സയ്യിദ് അലിയ്യുല്‍ ഹാശിമി
വളാഞ്ചേരി: ഇന്ത്യയും യു.എ.ഇയും തമ്മില്‍ നല്ല ബന്ധം നിലനില്‍ക്കുന്നുണ്ടെന്ന് യു.എ.ഇ പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവ് സയ്യിദ് അലി അബ്ദുറഹിമാന്‍ അല്‍ ഹാശിമി പ്രസ്താവിച്ചു. വളാഞ്ചേരി മര്‍ക്കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ കാമ്പസിലെ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ആര്‍ട്‌സ ്ആന്റ് സയന്‍സ് കോളജ് കെട്ടിടോദ്ഘാടനവും പി.ജി ബ്ലോക്ക് ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെയും ശംസുല്‍ ഉലമയുടെയും കെ.കെ.അബൂബക്കര്‍ ഹസ്‌റത്തിന്റെയും പാത പിന്തുടര്‍ന്ന് കേരളത്തിലെ വിദ്യാഭ്യാസ മേഖല പുരോഗതിയിലെത്തിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മര്‍ക്കസിന്റെ തുടക്കം മുതല്‍ സ്ഥാപനത്തിന്റെ നാനോന്മുഖ പുരോഗതിയില്‍ നിസ്തുലമായ പങ്ക് വഹിക്കുന്ന അലിയ്യുല്‍ ഹാശിമി കേരളത്തിലെ വിദ്യാഭ്യാസ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ പ്രതീക്ഷയോടെയാണ് വിലയിരുത്തിയത്. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി അനിര്‍വചനീയമായ ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം കേരളത്തില്‍ എത്തുമ്പോഴെല്ലാം പാണക്കാട് സന്ദര്‍ശിക്കാറുണ്ട്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. read more...




