കടമേരി റഹ്മാനിയ റൂബി ജൂബിലി ഇന്ന് സമാപ്പിക്കും
നാദാപുരം: `സമന്വയത്തിന്റെ നാല്‍പ്പതാണ്‌ട്' എന്ന പ്രമേയത്തില്‍ കടമേരി റഹ്മാനിയ്യ അറബിക് കോളജ് റൂബിജൂബിലി സനദ്‌ദാന സമ്മേളനം വടകരയിലെ കടമേരിയില്‍ സമാപ്പിക്കും.വിദ്യാര്‍ഥികള്‍ക്കുള്ള സനദ് ദാനം പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. കേന്ദ്ര മന്ത്രി ഇ. അഹമദ് ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും സമസ്‌ത നേതാക്കളും പ്രസംഗിക്കും.
മത ഭൌതിക സമന്വയ വിദ്യഭ്യാസമെന്ന ആശയം കേരത്തിലാദ്യമായി കൊണ്ടു വന്നതും സിലബസ് തയ്യാറാക്കി നടപ്പില്‍ വരുത്തിയതുമായ സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രഥമ സ്ഥാപനമാണ് കടമേരി റഹ്മാനിയ്യ അറബിക് കോളേജ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസിഡന്റും സമസ്‌ത സെക്രട്ടറിയും കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാനുമായ ശൈഖുനാ കോട്ടുമല ബാപ്പു മുസ്ല്യാര്‍ പ്രിന്‍സിപ്പളുമായ സ്ഥാപനത്തിന്റെ ചതുര്‍ദിന സമ്മേളനം വ്യാഴായ്ചയാണ് തുടക്കമായത്.
മുസ്‌ലിം കേരളത്തിന് മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം പരിചയപ്പെടുത്തിയ തെന്നിന്ത്യയിലെ ഉന്നത കലാലയമാണ് കടമേരി റഹ്മാനിയ്യ അറബിക് കോളജ്. കടമേരി ദേശത്തെ പ്രഫുല്ലമാക്കിയ നിരവധി പണ്ഡിത കുടുംബങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ട കുടുംബമാണ് ചീക്കിലോട്ട് തറവാട്. ഈ പണ്ഡിത തറവാട്ടിലെ കുഞ്ഞമ്മദ് മുസ്‌ല്യാരാണ് റഹ്മാനിയ്യ അറബിക് കോളജിന് അസ്തിവാരമിട്ടത്. വളരെയേറെ അനിവാര്യമായ ഒരു ചരിത്രഘട്ടത്തിലാണ് റഹ്മാനിയ്യ എന്ന ആശയവുമായി കുഞ്ഞമ്മദ് മുസ്‌ല്യാര്‍ രംഗപ്രവേശം ചെയ്യുന്നത്. മഖ്ദൂമീ പാരമ്പര്യത്തിന്റെ ദീപ്തമായ വഴിയില്‍ പച്ചപിടിച്ച ദര്‍സീസമ്പ്രദായം കാലങ്ങള്‍ക്കു മുമ്പെ കടമേരിയില്‍ നിലനിന്നിരുന്നു. കാലക്രമേണ പള്ളിദര്‍സുകള്‍ക്ക് ശോഷണം സംഭവിച്ചപ്പോള്‍ അതിന്റെ പ്രേരകങ്ങള്‍ കടമേരിയിലും പ്രകടമായി.

കടമേരി റഹ്മാനിയ റൂബി ജൂബിലിയുടെ ഭാഗമായി ഇന്ന് കാലത്ത് നടന്ന ജാഗരണം സെഷനിൽ സിറാജ് ഇബ്രാഹീം സേട്ട്