Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ബാബരി: സി.ബി.ഐക്ക് സുപ്രീംകോടതിയുടെ വിമര്‍ശം

ബാബരി: സി.ബി.ഐക്ക് സുപ്രീംകോടതിയുടെ വിമര്‍ശം 
ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഗൂഢാലോചനാ കുറ്റം ചുമത്തപ്പെട്ട ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്കും മറ്റു പ്രതികള്‍ക്കുമെതിരെ അപ്പീല്‍ നല്‍കാന്‍ വൈകിയതിന് സി.ബി.ഐക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശം.മസ്ജിദ് തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ അദ്വാനിക്കും മറ്റ് നേതാക്കള്‍ക്കും അനുകൂലമായ അലഹാബാദ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ വൈകിയതിനാണ് സി.ബി.ഐയെ കോടതി വിമര്‍ശിച്ചത്. 
രണ്ടാഴ്ചക്കുള്ളില്‍ ഇതുസംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ജസ്റ്റിസ് എച്ച്.എല്‍ ദത്ത് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. സി.ബി.ഐ യുടെ അനാസ്ഥ മൂലം കേസ് 167 ദിവസം വൈകിയതായും കോടതി ചുണ്ടിക്കാട്ടി. ബാബരി മസ്ജിദ് കേസില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കുറ്റം ചുമത്തപ്പെട്ട എല്‍.കെ അദ്വാനി, കല്ല്യണ്‍ സിങ്, ഉമാ ഭാരതി, മുരളി മനോഹര്‍ ജോഷി, വിനയ് എന്നിവരെ അലഹാബാദ് ഹൈക്കോടതി കുറ്റമുക്തരാക്കിയിരുന്നു. ഇതിനെതിരെ അപ്പീല്‍ നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.