Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

നാല്‍പതാണ്ടാഘോഷിക്കുന്ന കടമേരി റഹ്മാനിയ്യ:കോളജ്


നാല്‍പതാണ്ടാഘോഷിക്കുന്ന കടമേരി റഹ്മാനിയ്യ:കോളജ്
ശൈഖുനാ കോട്ടുമല ടി.എം.ബാപ്പു മുസ്ല്യാര്‍ 
കടമേരി റഹ്മാനിയ്യ കോളേജ്‌ പ്രിന്‍സിപ്പൾ 
മുസ്‌ലിം കേരളത്തിന് മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ പുതിയ മുഖം പരിചയപ്പെടുത്തിയ തെന്നിന്ത്യയിലെ ഉന്നത കലാലയമാണ് കടമേരി റഹ്മാനിയ്യ അറബിക് കോളജ്. കടമേരി ദേശത്തെ പ്രഫുല്ലമാക്കിയ നിരവധി പണ്ഡിത കുടുംബങ്ങളുണ്ട്.
അതില്‍ പ്രധാനപ്പെട്ട കുടുംബമാണ് ചീക്കിലോട്ട് തറവാട്. ഈ പണ്ഡിത തറവാട്ടിലെ കുഞ്ഞമ്മദ് മുസ്‌ല്യാരാണ് റഹ്മാനിയ്യ അറബിക് കോളജിന് അസ്തിവാരമിട്ടത്. വളരെയേറെ അനിവാര്യമായ ഒരു ചരിത്രഘട്ടത്തിലാണ് റഹ്മാനിയ്യ എന്ന ആശയവുമായി കുഞ്ഞമ്മദ് മുസ്‌ല്യാര്‍ രംഗപ്രവേശം ചെയ്യുന്നത്. മഖ്ദൂമീ പാരമ്പര്യത്തിന്റെ ദീപ്തമായ വഴിയില്‍ പച്ചപിടിച്ച ദര്‍സീസമ്പ്രദായം കാലങ്ങള്‍ക്കു മുമ്പെ കടമേരിയില്‍ നിലനിന്നിരുന്നു. കാലക്രമേണ പള്ളിദര്‍സുകള്‍ക്ക് ശോഷണം സംഭവിച്ചപ്പോള്‍ അതിന്റെ പ്രേരകങ്ങള്‍ കടമേരിയിലും പ്രകടമായി  read more ..