SKSSF ജില്ലാ സര്‍ഗ്ഗലയം മെയ് 17-18 തിയ്യതികളില്‍
313 അംഗ സ്വാഗതസംഘം രൂപീകരിച്ചു
കാസര്‍കോട് : SKSSF സംസ്ഥാന കമ്മിറ്റി ഒന്നിടവിട്ട വര്‍ഷങ്ങളില്‍ സംഘടിപ്പിക്കുന്ന കലാസാഹിത്യ വിരുന്ന് സര്‍ഗ്ഗലം'13 ജില്ലാതല പരിപാടി മെയ് 17, 18 തീയ്യതികളില്‍ കുമ്പള ഇമാം ശാഫി അക്കാദമിയില്‍ വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിന് 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ന്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എം.എ.ഖാസിം മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സര്‍ഗലയ രൂപരേഖ അവതരിപ്പിച്ചു. സയ്യിദ് ഹാദി തങ്ങള്‍, കെ.എന്‍.അബ്ദുല്‍ ഖാദര്‍ ഖാസിമി, അബൂബക്കര്‍ സാലൂദ് നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഹബീബുള്ള ഫൈസി പെരുമ്പട്ട, സലാം ഫൈസി പേരാല്‍, എന്‍.ഐ.അബ്ദുല്‍ ഹമീദ് ഫൈസി, ഖലീസ് ഹസനി ചൂരി, എം.പി.കെ.പള്ളങ്കോട്, ശരീഫ് നിസാമി മുഗു, മൂസ നിസാമി നാട്ടക്കല്‍, സലാം ദാരിമി മൊഗ്രാല്‍, യൂനസ് ഫൈസി കാക്കടവ് തുടങ്ങിയവര്‍ സംബന്ധിച്ചു. സുബൈര്‍ നിസാമി കളത്തൂര്‍ സ്വാഗതം പറഞ്ഞു.
സ്വാഗതസംഘം ഭാരവാഹികളായി: ഖാസി ടി.കെ.എം.ബാവ മുസ്‌ലിയാര്‍, ഖാസി ത്വാഖ അഹ്മദ് മുസ്‌ലിയാര്‍, യു.എം.അബ്ദുല്‍ റഹ്മാന്‍ മൗലവി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, ചെര്‍ക്കളം അബ്ദുല്ല, പി.ബി.അബ്ദുല്‍ റസാഖ് എം.എല്‍.എ, മെട്രോ മുഹമ്മദ് ഹാജി, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, ഖത്തര്‍ ഇബ്രാഹിം ഹാജി(രക്ഷാധികാരികള്‍) എം.എ.ഖാസിം മുസ്‌ലിയാര്‍ (ചെയര്‍മാന്‍), കെ.എല്‍.അബ്ദുല്‍ ഖാദര്‍ ഖാസിമി, സയ്യിദ് ഹാദി തങ്ങള്‍, താജുദ്ദീന്‍ ദാരിമി പടന്ന, അബ്ബാസ് ഫൈസി പുത്തിഗെ, ഇബ്രാഹിം ഫൈസി ജെഡിയാര്‍, റഷീദ് ബെളിഞ്ചം, ഹാശിം ദാരിമി ദേലംപാടി, എ.എം.മുഹമ്മദ് ബദ്‌രിയ നഗര്‍ (വൈസ് ചെയര്‍മാന്‍മാര്‍), സുബൈര്‍ നിസാമി കളത്തൂര്‍ (ജന.കണ്‍വീനര്‍), മൂസ നിസാമി നാട്ടക്കല്‍ (വര്‍ക്കിംഗ് കണ്‍വീനര്‍), സലാം ഫൈസി പേരാല്‍, വി.എന്‍.എ.സലാം ദാരിമി, പി.കെ.മുഹമ്മദ് കുഞ്ഞി, സി.എ.ഫാറൂഖ്, റഷീദ് റാഹത്ത്, ഷരീഫ് നിസാമി മുഗു, എം.പി.കെ.പള്ളങ്കോട് (ജോ.കണ്‍വീനര്‍), അന്തുഞ്ഞി ഹാജി (ട്രഷറര്‍)
ഫിനാന്‍സ്: അബ്ബാസ് ഫൈസി പുത്തിഗെ (ചെയര്‍മാന്‍), അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ (കണ്‍വീനര്‍),
പ്രോഗ്രാം: അബൂബക്കര്‍ സാലൂദ് നിസാമി (ചെയര്‍മാന്‍), ഖലീല്‍ ഹസനി ചൂരി (കണ്‍വീനര്‍),
പ്രചരണം: കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍ (ചെയര്‍മാന്‍), ഹബീബുള്ള ദാരിമി (കണ്‍വീനര്‍),
ഫുഡ്: സി.എ.ഫാറൂഖ് (ചെയര്‍മാന്‍), അബ്ദുല്ല മടവൂര്‍ (കണ്‍വീനര്‍) തുടങ്ങിയവരെ തെരഞ്ഞെടുത്തു.





