SKSSF ജില്ലാ സര്‍ഗ്ഗലയം മെയ് 17-18 തിയ്യതികളില്‍
313 അംഗ സ്വാഗതസംഘം രൂപീകരിച്ചു
കാസര്‍കോട് : SKSSF സംസ്ഥാന കമ്മിറ്റി ഒന്നിടവിട്ട വര്‍ഷങ്ങളില്‍ സംഘടിപ്പിക്കുന്ന കലാസാഹിത്യ വിരുന്ന് സര്‍ഗ്ഗലം'13 ജില്ലാതല പരിപാടി മെയ് 17, 18 തീയ്യതികളില്‍ കുമ്പള ഇമാം ശാഫി അക്കാദമിയില്‍ വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിന് 313 അംഗ സ്വാഗതസംഘം രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍ ദാരിമി പടന്നയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ന്‍ എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എം.എ.ഖാസിം മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സര്‍ഗലയ രൂപരേഖ അവതരിപ്പിച്ചു. സയ്യിദ് ഹാദി തങ്ങള്‍, കെ.എന്‍.അബ്ദുല്‍ ഖാദര്‍ ഖാസിമി, അബൂബക്കര്‍ സാലൂദ് നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഹബീബുള്ള ഫൈസി പെരുമ്പട്ട, സലാം ഫൈസി പേരാല്‍, എന്‍.ഐ.അബ്ദുല്‍ ഹമീദ് ഫൈസി, ഖലീസ് ഹസനി ചൂരി, എം.പി.കെ.പള്ളങ്കോട്, ശരീഫ് നിസാമി മുഗു, മൂസ നിസാമി നാട്ടക്കല്‍, സലാം ദാരിമി മൊഗ്രാല്‍, യൂനസ് ഫൈസി കാക്കടവ് തുടങ്ങിയവര്‍ സംബന്ധിച്ചു. സുബൈര്‍ നിസാമി കളത്തൂര്‍ സ്വാഗതം പറഞ്ഞു. read more...





