Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

നാടെങ്ങും SKSSF സര്‍ഗലയം

നാടെങ്ങും SKSSF സര്‍ഗലയം 
മലപ്പുറം: എസ്‌.കെ.എസ്‌.എസ്‌.എഫിന്റെ ആഭിമുഖ്യത്തില്‍ നടന്നുവരുന്ന ഇസ്‌ലാമിക കലാ സാഹിത്യ മല്‍സരമായ സര്‍ഗലയത്തിന്റെ അനുഭൂതിയില്‍ സുന്നി കൈരളി.
ചെറുമുക്ക് മദ്രാസയില്‍ വെച്ച് നടന്ന താനൂര്‍ മേഖല എസ്.കെ.എസ്.എസ്.എഫ് സര്‍ഗലയം വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉത്ഘാടനം ചെയ്തു. സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തള്ളി, സയ്യിദ് റശീദലി തങ്ങള്‍, അബ്ദുറസ്സഖ് ഫൈസി എന്നിവര്‍ പങ്കെടുത്തു. 
വേങ്ങര ഏരിയ സര്‍ഗലയം പി.കെ കുഞ്ഞു ഉത്ഘാടനം ചെയ്തു 
തിരൂരങ്ങാടി മേഖല സര്‍ഗലയം ഞായറാഴ്ച കൊടിഞ്ഞി എം.എ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എസ്.വൈ.എസ്. പഞ്ചായത്ത് സെക്രട്ടറി ഹാജി അലവിക്കുട്ടി മുസ്‌ല്യാര്‍ പതാക ഉയര്‍ത്തി. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ഉദ്ഘാടനം ചെയ്തു. എട്ട് ക്ലസ്റ്ററുകളിലെ 56 ശാഖകളില്‍ നിന്നായി 465 പേരാണ് മത്സരത്തില്‍ പങ്കെടുത്തത് . ഏഴിന് നടന്ന സമാപന സമ്മേളനം ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം ചെയ്തു 
കവനൂര്‍ ക്ലസ്റ്റര്‍ സര്‍ഗലയം എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് സെക്രട്ടരി മുഹമ്മദ് ഫൈസി ഉത്ഘാടനം ചെയ്തു.
വള്ളാഞ്ചേരി ഏരിയ സര്‍ഗലയം എസ്.കെ.എസ്.എസ്.എഫ് സ്റ്റേറ്റ് സെക്രട്ടരി ഓണമ്പിള്ളി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി
മുക്കം മേഖല സര്‍ഗലയത്തില്‍ 40 ശാഖകളില്‍ നിന്നുമായി 350 പേര്‍ മാറ്റുരച്ചു. പാനൂര്‍ മേഖല സര്‍ഗലയം പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം നിര്വഹിച്ചു.
ജില്ലാതല മല്‍സര പരിപാടികള്‍ മെയ്‌ 11, 12 തിയ്യതികളില്‍ എളയൂര്‍ യതീംഖാനയില്‍ നടക്കും. ജനറല്‍ (വിഖായ),ദര്‍സ്‌ (ഹിദായ), അറബിക്‌ കോളജ്‌ (കുല്ലിയ്യ), റഗുലര്‍ കോളജ്‌ (കാംപസ്‌) എന്നീ നാലു വിഭാഗങ്ങളിലായി 84 ഇനങ്ങളില്‍ 1200 പ്രതിഭകളാണ്‌ ഈ കലാ സാഹിത്യവിരുന്നില്‍ മാറ്റുരയ്ക്കുന്നത്‌. 11ന്‌ സാംസ്‌കാരിക ഘോഷയാത്രയോടെ പരിപാടിക്ക്‌ തുടക്കമാവും.
ശാഖാതല മല്‍സരങ്ങള്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പൂര്‍ത്തിയായി. 180 ക്ലസ്റ്ററുകളിലും ഏപ്രില്‍ 15നകവും 35 മേഖലകളിലും ഏപ്രില്‍ 30നകവും പൂര്‍ത്തിയാവും. മെയ്‌ ഒന്നിന്‌ കൊണേ്‌ടാട്ടി ഏരിയ സര്‍ഗലയം മുണ്‌ടക്കുളം ശംസുല്‍ ഉലമ ഇസ്‌ലാമിക്‌ കോംപ്ലക്‌സിലും മെയ്‌ നാലിന്‌ മലപ്പുറം ഏരിയ സര്‍ഗലയം വള്ളുവമ്പ്രം ഹൈസ്‌കൂളിലും പെരിന്തല്‍മണ്ണ ഏരിയ സര്‍ഗലയം പനങ്ങാങ്ങര മദ്‌റസയിലും മെയ്‌ 5ന്‌ കുറ്റിപ്പുറം ഏരിയ സര്‍ഗലയം കാരത്തൂര്‍ മര്‍ക്കസിലും തിരൂര്‍ ഏരിയ സര്‍ഗലയം താനാളൂര്‍ ബയാനുല്‍ ഹുദാ മദ്‌റസയിലും കോട്ടക്കല്‍ ഏരിയ സര്‍ഗലയം പുതുപ്പറമ്പ്‌ ബയാനുല്‍ ഇസ്‌ലാം മദ്‌റസയിലും നടക്കും.