Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ഹജ്ജ് പണമടയ്ക്കാനുള്ള സമയപരിധി 20 ന് അവസാനിക്കും

ഹജ്ജ് പണമടയ്ക്കാനുള്ള സമയപരിധി 20 ന് അവസാനിക്കും 
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന ഹജ്ജ് തീര്‍ത്ഥാടനത്തിന് ആദ്യഘട്ടത്തില്‍ അവസരം ലഭിച്ചവര്‍ക്ക് പണമടയ്ക്കാനുള്ള സമയപരിധി 20ന് അവസാനിക്കും. ആദ്യഗഡുവായി 76,000 രൂപ എസ്.ബി.ഐ. ശാഖകളില്‍ അടയ്ക്കണം. പണമടച്ച യഥാര്‍ത്ഥ രസീതും ഒരു പകര്‍പ്പും തിങ്കളാഴ്ച അഞ്ചുമണിക്കകം കരിപ്പൂര്‍ ഹജ്ജ്കമ്മിറ്റി ഓഫീസില്‍ നല്‍കണം.
ആദ്യഘട്ടത്തില്‍ അവസരംലഭിച്ച 8241 പേരാണ് തിങ്കളാഴ്ചയ്ക്കകം പണമടയേ്ക്കണ്ടത്. പിന്നീട് അവസരം ലഭിച്ചവര്‍ 30-നകം പണമടച്ചാല്‍ മതി. 90 ശതമാനത്തോളം പേര്‍ ഇതിനകം പണമടച്ചതായി അധികൃതര്‍ പറഞ്ഞു.