Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ആഫ്രിക്കയില്‍ ആഴ്ചകള്‍ക്കിടെ 35000 ത്തോളം പേര്‍ ഇസ്‌ലാമിലേക്ക്

ആഫ്രിക്കയില്‍ ആഴ്ചകള്‍ക്കിടെ 35000 ത്തോളം പേര്‍ ഇസ്‌ലാമിലേക്ക് 
ആഫ്രിക്കയില്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ കുറച്ച് ആഴ്ചകളിലായി 35000 ത്തോളം പേര്‍ ഇസ്‌ലാമിലേക്ക് കടുന്നു വന്നതായി അറബ് വെബ്പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈജിപ്തുകാരായ ഒരു സംഘം ദാഇകളുടെ ശ്രമ ഫലമായാണ് ഇത്രയും പേര്‍ കുറഞ്ഞ ദിവസത്തിനകം ഇസ്‌ലാമിലേക്ക് വന്നിരിക്കുന്നതത്രെ. ഉള്‍ദേശങ്ങളിലേക്ക് വരെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ നടത്തിയതു വഴിയാണ് ഇത്രയും പേരെ പെട്ടെന്ന് വിശുദ്ധ മതത്തിലേക്ക് ആനയിക്കാനായതെന്ന് സംഘം വിശദീകരിക്കുന്നു. ഈജിപ്തുകാരനായ വഹീദ് അബ്ദുസലാം ബാലിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് ഈ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. പ്രദേശത്തെ അറുപതോളം ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് സംഘം പ്രബോധന ദൗത്യം നിര്‍വഹിച്ചത്. ചില ഗ്രാമങ്ങളിലെ കുടുംബങ്ങള്‍ മൊത്തത്തില്‍ തന്നെ വിശുദ്ധ മതത്തിലേക്ക് കടന്നുവന്നതായും റിപ്പോര്‍ട്ട് തുടരുന്നു.സംഘം ഇസ്‌ലാം സ്വീകരിച്ചവര്‍ക്ക് നിസ്കരിക്കാനായി പള്ളിയും ഖുര്‍ആന്‍ സ്ഥാപനവും കുടി വെള്ളസംവിധാനവും ഒരുക്കാനുള്ള തയാറെടുപ്പിലാണിപ്പോള്‍.