Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

മസ്ജിദുല്‍ അഖ്സ രണ്ടായി പകുക്കാന്‍ ഇസ്റായേല്‍ പദ്ധതി

ലോകമുസ്‌ലിംകള്‍ പ്രതിഷേധവുമായി രംഗത്ത് 
മസ്ജിദുല്‍ അഖ്സ രണ്ടായി പകുക്കാന്‍ ഇസ്റായേല്‍ പദ്ധതി
ലോകമുസ്‌ലിംകളുടെ പുണ്യഗേഹമായ ഫലസ്തീനിലെ മസ്ജിദുല്‍അഖ്‌സ ജൂതര്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ രണ്ട് ഭാഗമായി പകുക്കാന്‍ ഇസ്രയേല്‍ ഗവണ്‍മെന്റ് പുതിയ നിയമം കൊണ്ടുവരുന്നു. പുതിയ നിയമം ഫലസ്തീനികളുടെ മാത്രമല്ല, ലോക ഇസ്‌ലാമിക സമൂഹത്തിന്റെ മുഴുവന്‍ ആരാധനാ സ്വാതന്ത്ര്യത്തിന് നേരെയുള്ള കയേറ്റമായിട്ടാണ് മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമങ്ങളും വിലയിരുത്തുന്നത്. പുതിയ നിയമപ്രകാരം അഖ്‌സായുടെ ഒരു ഭാഗത്ത് മുസ്‌ലിം പള്ളിയും മറ്റൊരു ഭാഗത്ത് ജൂത ആരാധന കേന്ദ്രമായ കനീസയും നിലവില്‍ വരും. ഇതുസംബന്ധമായി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരു ജര്‍മന് സംഘടനയെ ഏല്‍പിച്ചിരിക്കുയാണത്രെ.
ഇസ്റായേല്‍ മതകാര്യ മന്ത്രാലയത്തിന്റെ തലവന്‍ അല്‍ഗാന്‍ ജലാത്ത് ആണ് പുതിയ നിയമ നിര്‍മാണത്തെക്കുറിച്ച് സൂചന നല്‍കിയത്. ജൂതരുടെ വിശുദ്ധ ഗേഹത്തില്‍ പ്രാര്‍ത്ഥന നിര്‍വഹിക്കാന്‍ അവര്‍ക്ക് അവകാശമില്ലെന്ന മുസ്‌ലിംകളുടെ വാദം അംഗീകരിക്കാന്‍ കഴിയെല്ലെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹ്യു പ്രതികരിച്ചത്.
നീക്കത്തിനെതിരെ ലോകമുസ്‌ലിംകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. പ്രദേശത്തെ മുഫ്തിയെ കഴിഞ്ഞ ദിവസം ഇസ്റായേല്‍ അറസ്റ്റു ചെയ്തിരുന്നു. പ്രസ്തുത നടപടിക്കെതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് പുതിയ ഈ തീരുമാനത്തെ കുറിച്ച് ലോകമാധ്യമങ്ങള്‍ക്ക് സൂചന ലഭിച്ചിരിക്കുന്നത്. അഖ്സാ മസ്ജിദിന് നേരെ ജൂതര്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ പ്രതിഷേധിച്ച് ഈജിപ്തില്‍ ഇന്ന് വ്യാപകമായി മുസ്‌ലിംസംഘടനകള്‍ സംഗമങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ജുമുഅ നിസ്കാര ശേഷം അല്‍അസ്ഹറിലും പ്രതിഷേധ പരിപാടികള്‍ക്ക് ആസൂത്രണം ചെയ്തിട്ടുണ്ട്.