സമസ്തകേരള സുന്നി ബാലവേദി ജില്ലാസമ്മേളനംഇന്ന്
മലപ്പുറം: സമസ്തകേരള സുന്നി ബാലവേദി മലപ്പുറം ഈസ്റ്റ് ജില്ലാകമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാ ബാലറാലിയും സമ്മേളനവും തിങ്കളാഴ്ച നടക്കും. എളയൂര്‍ മല്‍ജഅ യത്തീംഖാനയില്‍ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പരിപാടി ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ജില്ലയിലെ 1300 മദ്രസ്സകളില്‍നിന്നുള്ള വിദ്യാര്‍ഥികള്‍ റാലിക്കെത്തും. വൈകീട്ട് നാലിന് കുന്നുമ്മല്‍ പഴയ ജുമാമസ്ജിദ് പരിസരത്തുനിന്ന ് തുടങ്ങുന്ന റാലിവേദി സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. യൂണിഫോമിലുള്ള 660 വളണ്ടിയര്‍മാര്‍, ദഫ്, സ്‌കൗട്ട് സംഘങ്ങള്‍, ഇസ്‌ലാമിക കലാരൂപങ്ങള്‍ എന്നിവ റാലിക്ക് പകിട്ടേകും. സുന്നി മഹല്‍ പരിസരത്ത് സമാപിക്കുമ്പോള്‍ നടക്കുന്ന സമ്മേളനത്തില്‍ അബ്ദുസമദ് പൂക്കോട്ടൂര്‍ പ്രഭാഷണം നടത്തും.
പത്രസമ്മേളനത്തില്‍ ഷംസാദ് സലിം കരിങ്കല്ലത്താണി, പി.ടി. സൈനുദ്ദീന്‍ ഒളവട്ടൂര്‍, ഷൗക്കത്തലി അസ്‌ലമി, കെ.പി. സഫറുദ്ദീന്‍ പൂക്കോട്ടൂര്‍, വി.എം. ജുനൈദ് എന്നിവര്‍ പങ്കെടുത്തു.





