എസ്. കെ. എസ്. എസ്. എഫ്.
ജില്ലാ തശ്ദീദ് ഇന്ന് (ചൊവ്വ)
കാസര്‍കോട്: എസ്. കെ. എസ്. എസ്. എഫ്. കാസറഗോഡ് ജില്ലാ കമ്മിറ്റി കരുത്തുറ്റ കരങ്ങളില്‍ ഭദ്രമാണ് ഈസംഘശക്തി എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന മൂന്ന് മാസ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കുള്ള ശില്‍പ്പശാല തശ്ദീദ് - 2013 ഇന്ന് (ചൊവ്വ) രാവിലെ 10.30 മുതല്‍ 2.30വരെ ബേവിഞ്ച ഖുര്‍ആന്‍ സ്‌റ്റെഡി സെന്ററില്‍ വെച്ച് നടക്കും. പരിപാടി സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു. എം. അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്യും.
യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറയും. ഇബ്രാഹിം ഫൈസി ജെഡിയാര്‍ , ഹാശിം ദാരിമി ദേലമ്പാടി, ഹാരീസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സിദ്ധീഖ് അസ്ഹരി പാത്തൂര്‍, എന്‍. ഐ. അബ്ദുല്‍ ഹമീദ് ഫൈസി, സി. പി. മൊയ്തു മൗലവി ചെര്‍ക്കള, മുനീര്‍ ഫൈസി ഇഡിയടുക്ക, മുഹമ്മദലി മൗലവി നീലേശ്വരം, ശമീര്‍ മൗലവി കുന്നുംകൈ, മഹ്മൂദ് ദേളി തുടങ്ങിയവര്‍ സംബന്ധിക്കും.





