Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

നുസ്‌റത്തുല്‍ ഇസ്‌ലാം റൂബി ജൂബിലി സമാപിച്ചു

നുസ്‌റത്തുല്‍ ഇസ്‌ലാം റൂബി ജൂബിലി സമാപിച്ചു 
കൊണ്ടോട്ടി: ഒളവട്ടൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം റൂബിജൂബിലി സമാപിച്ചു. സമസ്ത ഉപാധ്യക്ഷന്‍ എം.ടി. അബ്ദുല്ല മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപനസമ്മേളനം കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി. ബാവ ഹാജി, മുഹമ്മദലി ഹാജി, എന്നിവരെ ആദരിച്ചു. പാറന്നൂര്‍ പി.പി. ഇബ്രാഹിം മുസ്‌ലിയാര്‍, മുസലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ ഹാജി, ബി.എസ്.കെ. തങ്ങള്‍, കെ.എ. റഹ്മാന്‍ ഫൈസി, അബ്ദുല്‍ കരീം മുസ്‌ലിയാര്‍, കെ. മുഹമ്മദുണ്ണി ഹാജി, പി.എ. ജബ്ബാര്‍ ഹാജി, ഡോ. അലി അസ്ഗര്‍ ബാഖവി, ആസിഫ് ദാരിമി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, ഡോ. അബ്ദുറഹ്മാന്‍ മൗലവി ഒളവട്ടൂര്‍, എം.സി അബ്ദുറഹ്മാന്‍ ഫൈസി എന്നിവര്‍ പ്രസംഗിച്ചു.