സുന്നി യുവജനസംഘം ആദര്‍ശസമ്മേളനം
പെരിന്തല്‍മണ്ണ: കേരള മുസ്‌ലിം നവോത്ഥാനത്തിന്റെ ചാലകശക്തിയായി പ്രവര്‍ത്തിച്ചത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയാണെന്ന് എസ്.വൈ.എസ് സംസ്ഥാനസെക്രട്ടറി എം.പി. മുസ്തഫല്‍ ഫൈസി പറഞ്ഞു. പൈതൃകത്തിന്റെ പതിനഞ്ചാം നൂറ്റാണ്ട് എന്ന പ്രമേയവുമായി സുന്നി യുവജനസംഘം സംഘടിപ്പിച്ച ആദര്‍ശസമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സയ്യിദ് കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ സമ്മേളനം ഉദ്ഘാടനംചെയ്തു. ഹാജി.കെ. മമ്മദ് ഫൈസി അധ്യക്ഷതവഹിച്ചു. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, എം.ടി. അബൂബക്കര്‍ ദാരിമി എന്നിവര്‍ വിഷയാവതരണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ടി.പി. ഇപ്പ മുസലിയാര്‍, പി.ടി. അലി മുസ്‌ലിയാര്‍, കാളാവ് സൈതലവി മുസ്‌ലിയാര്‍, കെ. സൈതുട്ടിഹാജി, സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, കുന്നത്ത് മുഹമ്മദ്, ഹസന്‍ ഫൈസി കാച്ചിനിക്കാട്, അബ്ദുല്‍ അസീസ് ഫൈസി അരിപ്ര തുടങ്ങിയവര്‍ സംസാരിച്ചു.





