എസ്.കെ.എസ്.എസ്.എഫ്. മേഖലാ സമ്മേളനം: സന്ദേശയാത്ര തുടങ്ങി
പെരിന്തല്‍മണ്ണ: ശനിയാഴ്ച പെരിന്തല്‍മണ്ണയില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ്. മേഖലാ സമ്മേളന സന്ദേശയാത്ര തുടങ്ങി. സന്ദേശയാത്രാ ക്യാപ്റ്റന്‍ സി.എം. ശമീര്‍ ഫൈസിക്ക് പതാക കൈമാറി സമസ്ത സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. പട്ടിക്കാട് ജാമിഅ കാമ്പസില്‍ നടന്ന ചടങ്ങില്‍ സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, ഫൈറൂസ് ഒറവംപുറം, ശമീര്‍ഫൈസി ഒടമല, കാദര്‍ഫൈസി പട്ടിക്കാട്, സല്‍മാന്‍ ഫൈസി തിരൂര്‍ക്കാട്, സി.എം. അബ്ദുള്ള ഹാജി, എന്‍.ടി.സി. മജീദ്, പി.എ. അസീസ് എന്നിവര്‍ പങ്കെടുത്തു. സമ്മേളനത്തിന്റെ ഭാഗമായി പട്ടിക്കാട് കണ്യാല മഖാമില്‍ നിന്ന് കൊണ്ടുവരുന്ന പതാക വെള്ളിയാഴ്ച രാവിലെ 11 ന് പഴേരി മൈതാനിയില്‍ ഉയര്‍ത്തും. വൈക ിട്ട് 3.30 ന് വലിയങ്ങാടി ജുമാ മസ്ജിദ് അങ്കണത്തില്‍ ബുര്‍ദ്ദ മജ്‌ലിസും അരങ്ങേറും.





