Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

എസ്. കെ. എസ്. എസ്. എഫ്. തശ്ദീദ് ജില്ലാ ശില്‍പ്പശാല സമാപിച്ചു.

എസ്. കെ. എസ്. എസ്. എഫ്. തശ്ദീദ് ജില്ലാ ശില്‍പ്പശാല സമാപിച്ചു. 
കാസര്‍കോട്: എസ്. കെ. എസ്. എസ്. എഫ്. കാസറഗോഡ് ജില്ലാ കമ്മിറ്റി കരുത്തുറ്റ കരങ്ങളില്‍ ഭദ്രമാണ് ഈസംഘശക്തി എന്ന പ്രമേയവുമായി സംഘടിപ്പിക്കുന്ന മൂന്ന് മാസ കാമ്പയിന്റെ ഭാഗമായി ജില്ലയിലെ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്കുള്ള ശില്‍പ്പശാല തശ്ദീദ് ബേവിഞ്ച ഖുര്‍ആന്‍ സ്‌റ്റെഡി സെന്ററില്‍ വെച്ച് സംഘടിപ്പിച്ചു. പരിപാടി സമസ്ത ജില്ല ജനറല്‍ സെക്രട്ടറി യു. എം. അബ്ദുറഹ്മാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. 
ഹാശിം ദാരിമി ദേലമ്പാടി, ഹാരീസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, എന്‍. ഐ. അബ്ദുല്‍ ഹമീദ് ഫൈസി, മുനീര്‍ ഫൈസി ഇഡിയടുക്ക, മുഹമ്മദലി മൗലവി നീലേശ്വരം, മഹ്മൂദ് ദേളി, ലത്വീഫ് ചെര്‍ക്കള, ഫാറൂഖ് കൊല്ലമ്പാടി, മൊയ്തീന്‍ ചെര്‍ക്കള, യൂസഫ് ആമത്തല, കെ. എച്ച്. അഷ്‌റഫ് ഫൈസി കിന്നിംഗാര്‍, യൂനുസ് ഹസനി തൈകടപ്പുറം, ഹാരീസ് ഹസനി മെട്ടമ്മല്‍, മുഹമ്മദ് ഫൈസി കജ, സുബൈര്‍ നിസാമി, സഈദ് അസ്അദി തുടങ്ങിയവര്‍ സംബന്ധിച്ചു.