Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

ആട്ടീരി ഇര്‍ശാദ് കാമ്പസ്: ഗോള്‍ഡന്‍ ജൂബിലി ഇന്ന് സമാപിക്കും

ആട്ടീരി ഇര്‍ശാദ് കാമ്പസ്: ഗോള്‍ഡന്‍ ജൂബിലി ഇന്ന് സമാപിക്കും 
കോട്ടയ്ക്കല്‍: ആട്ടീരി ഇര്‍ശാദുല്‍ മുതഅല്ലിമീന്‍ ഹയര്‍സെക്കന്‍ഡറി മദ്രസ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ തിങ്കളാഴ്ച സമാപിക്കും. വൈകുന്നേരം ഏഴുമണിക്ക് ഇര്‍ശാദ് കാമ്പസില്‍ സമാപനസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനംചെയ്യും. ഗോള്‍ഡന്‍ ജൂബിലി ക്യാമ്പ് അബ്ദുറഹിമാന്‍ രണ്ടത്താണി എം.എല്‍.എ ഉദ്ഘാടനംചെയ്തു. ഒ.പി. മുഹമ്മദ്ഹാജി അധ്യക്ഷത വഹിച്ചു. വി. കുഞ്ഞിമുഹമ്മദ്ഹാജി, ടി.എം. ബശീര്‍ , റവാസ് ആട്ടീരി, ടി. മുഹമ്മദ്‌റാഫി മുസ്‌ലിയാര്‍ പുതുപ്പറമ്പ്, വാര്‍ഡ് മെമ്പര്‍ പരവക്കല്‍ സൈതലവി, വി. ഹനീഫ പ്രസംഗിച്ചു. 
നേര്‍വഴിയിലെ ഖുര്‍ആന്‍ പാഠം മുസ്തഫ ഫൈസി വടക്കുംമുറി അവതരിപ്പിച്ചു. ദുആ മജ്‌ലിസിന് അത്തിപ്പറ്റ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. വനിതാസംഗമത്തില്‍ റംല ടീച്ചര്‍ അമ്പലക്കടവ് വിഷയാവതരണം നടത്തി. യൂത്ത് അസംബ്ലി എം.പി. മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. സിദ്ധീഖ് അധ്യക്ഷതവഹിച്ചു. എസ്.കെ. എസ്.എസ്. എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആശിഖ് കുഴിപ്പുറം, ടി.പി.എം. ബശീര്‍ ഫൈസി, സയ്യിദ് സ്വഫ്‌വാന്‍ തങ്ങള്‍, കെ.വി. ജഅഫര്‍ ഇന്ത്യനൂര്‍, റഊഫ് കാച്ചടിപ്പാറ, വി. നവാലു റഹ്മാന്‍, ടി. റാശിദ് പ്രസംഗിച്ചു.