എസ്.കെ.എസ്.എസ്.എഫ്. പരിസ്ഥിതി കാമ്പയിന്‍
കല്പറ്റ: ജൂണ്‍ ഒന്നുമുതല്‍ പത്തുവരെ ആചരിക്കുന്ന പരിസ്ഥിതി കാമ്പയിന്‍ വിജയിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രവര്‍ത്തക സമിതിയോഗം തീരുമാനിച്ചു.
മെയ് 31-ന് പള്ളികളില്‍ പരിസ്ഥിതി പ്രഭാഷണം, ടൗണ്‍ ശുചീകരണം, ഫലവൃക്ഷത്തൈനടീല്‍, പ്രബന്ധമത്സരം, മികച്ച കര്‍ഷകരെ ആദരിക്കല്‍ എന്നിവ നടത്തും.
സംസ്ഥാന സെക്രട്ടറി കെ. മമ്മുട്ടി ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ റഹ്മാനി അധ്യക്ഷതവഹിച്ചു.
ഇബ്രാഹിം ഫൈസി പേരാല്‍, ഹാരിസ് ബാഖവി കമ്പളക്കാട്, കെ.മുഹമ്മദ്കുട്ടി ഹസനി, കുഞ്ഞിക്കോയതങ്ങള്‍, പി.സി. താഹിര്‍, അലിയമാനി, റസാഖ്ദാരിമി, കെ.എ. റഹ്മാന്‍, അബ്ദുള്ള പനമരം, ഷൗക്കത്തലി വെള്ളമുണ്ട എന്നിവര്‍ സംസാരിച്ചു.





