Mail : info@dubaiskssf.com
fb.com/dubaiskssf | twitter.com/dubaiskssf

പണ്ഡിതന്മാര്‍ മാര്‍ഗദര്‍ശികളാവണം: ഹൈദരലി തങ്ങള്‍

പണ്ഡിതന്മാര്‍ മാര്‍ഗദര്‍ശികളാവണം: ഹൈദരലി തങ്ങള്‍ 
തേഞ്ഞിപ്പലം: മതമൂല്യങ്ങളില്‍ നിന്നും ദൈവീക ചിന്തകളില്‍ നിന്നും അകന്ന് തന്നിഷ്ട പ്രകാരം ജീവിക്കുന്നതാണ് ഇന്നത്തെ പ്രകൃതിപരമായ ദുരന്തങ്ങള്‍ക്ക് കാരണമെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രസ്താവിച്ചു. മനുഷ്യര്‍ നിരവധി പരീക്ഷണ ഘട്ടങ്ങ ളിലൂടെയാണ് കടന്നുപോകുന്നത്. പ്രകൃതിയെ ചൂഷണം ചെയ്യുന്നതും കരുതിവെപ്പില്ലാതെ പെരുമാറുന്നതും ആപത്ഘട്ടങ്ങളെ ക്ഷണിച്ചു വരുത്തുകയാണ്. ഇത്തരം ദുരവസ്ഥകളില്‍ പണ്ഡിതന്മാര്‍ ക്രിയാത്മക ദൗത്യം നിറവേറ്റ ണമെന്നും സാമൂഹ്യ ബാധ്യതകളെ പറ്റിയും മതമൂല്യങ്ങളെ കുറിച്ചും സമയബന്ധിതമായി സമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും ഹൈദരലി തങ്ങള്‍ ചൂണ്ടിക്കാട്ടി.
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു. സി.കെ.എം. സ്വാദിഖ് മുസ്‌ല്യാര്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടുമല ടി.എം. ബാപ്പു മുസ്‌ല്യാര്‍, എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ല്യാര്‍ ആലുവ, ടി.പി. അബ്ദുല്ല മുസ്‌ല്യാര്‍ മേലാക്കം, കൊടക് അബ്ദുറഹിമാന്‍ മുസ്‌ല്യാര്‍, മൊയ്തീന്‍ മുസ്‌ല്യാര്‍ പുറങ്ങ്, ഒ.എം. ശരീഫ് ദാരിമി കോട്ടയം, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, ഡോ.എന്‍.എ.എം. അബ്ദുല്‍ ഖാദിര്‍, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍ വയനാട്, പി. ഹസന്‍ മുസ്‌ല്യാര്‍ മലപ്പുറം, എം.എ. ചേളാരി, ശരീഫ് കാശിഫി കൊല്ലം, അബ്ദുല്‍ കബീര്‍ ദാരിമി തിരുവനന്തപുരം, മൊയ്തീന്‍ ഫൈസി നീലഗിരി, അബ്ദുസ്സലാം ഫൈസി ചിക്മംഗ്ലൂര്‍ സംസാരിച്ചു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സ്വാഗതവും കെ.സി.അഹ്മദ് കുട്ടി മൗലവി കോഴിക്കോട് നന്ദിയും പറഞ്ഞു.